NEWS

എയ്ഡഡ് സ്കൂൾ ഇന്റർവ്യൂ പാനലിൽ മന്ത്രിമാരുടെ സ്റ്റാഫ്; നിയമപ്രശ്നത്തിനു സാധ്യത


തിരുവനന്തപുരം ∙ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലേക്ക് ഉദ്യോഗാർഥികളെ അഭിമുഖം നടത്തി തിരഞ്ഞെടുക്കുന്ന പാനലിലെ സർക്കാർ പ്രതിനിധികളുടെ കൂട്ടത്തിൽ 3 മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരും 5 മന്ത്രിമാരുടെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിമാരും. സർക്കാർ പ്രതിനിധികളുടെ പാനൽ നിശ്ചയിച്ച് ഈമാസം 8ന് പൊതുവിദ്യാഭ്യാസ വകുപ്പിറക്കിയ ഉത്തരവു പരിഷ്കരിച്ചാണ് 7 മന്ത്രിമാരുടെ 8 ഓഫിസ് സ്റ്റാഫംഗങ്ങളെ ഉൾപ്പെടുത്തി 16നു പുതിയ ഉത്തരവിറക്കി യത്.പൊതുവിദ്യാഭ്യാസം, പട്ടിക ക്ഷേമം, ടൂറിസം വകുപ്പ് മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരെയും പൊതുവിദ്യാഭ്യാസം, പൊതുമരാമത്ത്, എക്സൈസ്, വനം, ഫിഷറീസ് വകുപ്പ് മന്ത്രിമാരുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിമാരെയുമാണ് ഉൾപ്പെടുത്തിയത്. ഡപ്യൂട്ടി സെക്രട്ടറി, ഡപ്യൂട്ടി കലക്ടർ റാങ്കിൽ കുറയാത്ത ആളായിരിക്കണം സർക്കാർ പ്രതിനിധിയെന്നാണു വിദ്യാഭ്യാസ ചട്ടത്തിൽ പറയുന്നത്. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരും അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിമാരും അഡിഷനൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി റാങ്കിലുള്ളവരാണെന്നു ചൂണ്ടിക്കാട്ടിയാണ് അവരെ പാനലിൽ ഉൾപ്പെടുത്തിയത്.


Fashion ⏭️

Back to top button