SPORTS

സ്മൃതി വീണപ്പോൾ ചുണ്ടിൽ കൈവച്ച് ‘മിണ്ടാതിരിക്കണമെന്ന്’ ആംഗ്യം കാണിച്ച് ബംഗ്ലദേശ് താരം, പൊളിച്ചടുക്കിയ ശേഷം ഇന്ത്യയുടെ മറുപടി– വിഡിയോ


ദുബായ്∙ ഏഷ്യാകപ്പ് വനിതാ ക്രിക്കറ്റ് സെമി ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്കെതിരെ മികച്ച രീതിയിലായിരുന്നു ബംഗ്ലദേശ് തുടങ്ങിയത്. മത്സരത്തിന്റെ രണ്ടാം ഓവറിലെ അവസാന പന്തിൽ ഓപ്പണർ സ്മൃതി മന്ഥനയെ പുറത്താക്കി ഞെട്ടിക്കാൻ ബംഗ്ലദേശിനു സാധിച്ചു. ഓഫ് സ്പിന്നർ സുൽത്താന ഖാത്തൂന്റെ പന്തിൽ സ്മൃതിക്ക് നിയന്ത്രണം നഷ്ടമായപ്പോൾ ഷൊർണ അക്തർ മിഡ് ഓണിൽനിന്ന് ക്യാച്ചെടുക്കുകയായിരുന്നു. ബംഗ്ലദേശ് താരങ്ങളുടെ ആഘോഷത്തിനിടെ വിരൽ ചുണ്ടിൽ അടുപ്പിച്ച് ഷൊർണ അക്തർ നടത്തിയ ‘സൈലൻസ്’ സെലിബ്രേഷനും ചർച്ചയായി.തുടർച്ചയായ പത്താം തവണയും ഫൈനലിന് ടിക്കറ്റെടുത്ത് ടീം ഇന്ത്യ. സെമിഫൈനലിൽ ബംഗ്ലദേശിനെ 40 റൺസിന് തോൽപിച്ചാണ് ഇന്ത്യ ഫൈനലിൽ കടന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ബംഗ്ലദേശിന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 109 റൺസ് നേടാനേ സാധിച്ചുള്ളൂ. അർധ സെഞ്ചറിയുമായി തിളങ്ങിയ ഷെഫാലി വർമയുടെ (40 പന്തിൽ 64) മികവിലാണ് ഇന്ത്യ 149 റൺസ് നേടിയത്. 3 സിക്സും 7 ഫോറും അടങ്ങുന്നതായിരുന്നു ഷെഫാലിയുടെ ഇന്നിങ്സ്. സ്കോർ: ഇന്ത്യ 20 ഓവറിൽ 6ന് 149. ബംഗ്ലദേശ് 20 ഓവറിൽ 7ന് 109. ഷെഫാലിയാണ് കളിയിലെ താരം. ശ്രീലങ്കയും പാക്കിസ്ഥാനും തമ്മിൽ ഇന്ന് നടക്കുന്ന രണ്ടാം സെമിഫൈനലിലെ വിജയിയെ ഞായറാഴ്ച നടക്കുന്ന ഫൈനല‍ിൽ ഇന്ത്യ നേരിടും.


Auto ⏭️

Back to top button