SPORTS
‘സഞ്ജുവിനൊക്കെ അറിയുമോ?’: മോഹൻലാലിന്റെ മറുപടിയിൽ അന്തംവിട്ട് താരം; വൈറലായി ചേട്ടനും ഏട്ടനും ഒന്നിച്ച വിഡിയോ

തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് ആവേശമേകി മോഹൻലാലും ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണും ഒന്നിച്ച പരസ്യചിത്രം. നർമത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന പ്രമോ വിഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി. ആദ്യ അഞ്ച് മണിക്കൂറിനുള്ളിൽ ഒരു ദശലക്ഷത്തിലധികം ആളുകളാണ് വിഡിയോ കണ്ടത്. ഇൻസ്റ്റഗ്രാമിൽ മാത്രം 1.2 മില്യൻ വ്യൂസ് നേടിയ വീഡിയോയ്ക്ക് അരലക്ഷത്തോളം ലൈക്കും ലഭിച്ചിട്ടുണ്ട്.ഗ്രൗണ്ടിലെ മികവിനൊപ്പം ക്യാമറയ്ക്ക് മുന്നിലും സഞ്ജു തന്റെ സ്വതസിദ്ധമായ ശൈലി ഗംഭീരമാക്കിയിട്ടുണ്ട്. മോഹൻലാലിന്റെ മികച്ച കോമഡി ടൈമിങ്ങും കൂടിയായപ്പോൾ പരസ്യചിത്രം സിനിമാ-ക്രിക്കറ്റ് ആരാധകർ ഇരുകൈയും നീട്ടി ഏറ്റെടുത്തു. കുറച്ചുദിവസങ്ങൾക്ക് മുൻപ് മോഹൻലാലിനൊപ്പമുള്ള സെൽഫി സഞ്ജു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെസിഎലിന് തുടക്കം കുറിച്ചുകൊണ്ട് ആരാധകർക്ക് ആവേശം നൽകി കേരള ക്രിക്കറ്റ് അസോസിയേഷൻ വിഡിയോ പുറത്തുവിട്ടത്.
Auto ⏭️


