BUSINESS

തിരിച്ചടയ്ക്കേണ്ടാത്ത 50,000 രൂപ വായ്പ എടുത്ത് 4 രൂപയ്ക്ക് ചപ്പാത്തി വിറ്റു; വീട്ടമ്മമാരുടെ ബിസിനസ് വൻ ഹിറ്റ്, ഇനി ഇഡലി മാവ്


സ്വയം തൊഴിൽ പദ്ധതിയിൽ തിരിച്ചടയ്ക്കേണ്ടാത്ത 50,000 രൂപയും സഹകരണ ബാങ്കിൽനിന്ന് വായ്പ എടുത്ത 50,000 രൂപയും ചേർത്തു ചപ്പാത്തി യൂണിറ്റ് തുടങ്ങി സ്ഥിരവരുമാനം കണ്ടെത്തിയ  നാലു വീട്ടമ്മമാരുടെ വിജയകഥയാണ് പൈതൃകം ചപ്പാത്തി യൂണിറ്റിനു പറയാനുളളത്. ഒന്നും ചെയ്യാതെ വെറുതെയിരിക്കുന്ന സമയത്താണ് ബിന്ദു ബി, ഷീല ടി, ഗീത കെ,  സരോജിനിയമ്മ എന്നീ നാലംഗ സംഘം ബ്ലോക്ക്പഞ്ചായത്തും കൃഷിഭവനും ചേർന്നുള്ള പദ്ധതിയെക്കുറിച്ച് അറിയുന്നത്. അങ്ങനെ നിനച്ചിരിക്കാതെ തുടങ്ങിയതാണ് കായംകുളത്തിനടുത്തു നടക്കാവ്-പെരിങ്ങാലയിലെ അവരുെട സ്വപ്ന സംരംഭം. ചപ്പാത്തി നിർമാണംചപ്പാത്തിയുടെ നിർമാണവും വിൽപനയുമാണ് സംരംഭത്തിൽ നടക്കുന്നത്. അതതു ദിവസം വിറ്റുപോകുന്ന രീതിയിൽ ഹാഫ് കുക്ക്ഡ് ചപ്പാത്തിയാണു നിർമിക്കുന്നത്. ആശിർവാദ് ആട്ട വാങ്ങി, ഫിൽറ്റർ ചെയ്ത വെള്ളവും ഉപ്പും സൺഫ്ലവർ ഓയിലും ചേർത്തു സ്വന്തം വീടുകളിൽ ചൂടാക്കി കഴിക്കാൻ പരുവത്തിൽ ലഭ്യമാക്കുന്നു. പ്രാദേശികമായിത്തന്നെ ആവശ്യക്കാർ ഏറെയായതിനാൽ വിൽപനയ്ക്ക്  പ്രശ്നമില്ല.ഗ്രാൻഡാണ്, തിരച്ചടയ്ക്കേണ്ടബ്ലോക്ക് പഞ്ചായത്തും കൃഷിഭവനും േചർന്നു നടപ്പാക്കുന്ന കുടുംബശ്രീ സ്വയം തൊഴിൽ പദ്ധതിയിൽ 50,000 രൂപ ലഭിക്കുമെന്നറിഞ്ഞു. പൂർണമായും ഗ്രാൻഡായി ലഭിക്കുന്നതിനാൽ ഒന്നും തിരിച്ചടയ്ക്കേണ്ട. നാലു പേർ ചേർന്ന് നൽകിയ അപേക്ഷ അംഗീകരിച്ചെങ്കിലും അതുകൊണ്ട് ഒന്നും നടക്കില്ലെന്നു മനസ്സിലായി. അങ്ങനെ  സഹകരണ ബാങ്കിൽനിന്ന് 50,000 രൂപ വായ്പ കൂടി എടുത്തു.  കയ്യിലുണ്ടായിരുന്ന 5000 രൂപ കൂടി ചേർത്ത് 1,05,000 രൂപ മുതൽ മുടക്കിൽ   യൂണിറ്റ് തുടങ്ങി. നാലു പേർക്കും തൊഴിലും വരുമാനവും ഉറപ്പാക്കി.  


Travel ⏭️

Back to top button