SPORTS

ക്രിക്കറ്റിൽ ‘ഗോൾ’ അടിച്ച് കളി തിരിക്കാൻ പറ്റുമോ സക്കീർ ഭായിക്ക്! പറ്റും, ഇതാ മാസ്മരിക റണ്ണൗട്ട്– വൈറൽ വിഡിയോ


ന്യൂഡൽഹി ∙ ഡൽഹി പ്രിമിയർ ലീഗ് 2026 സീസണിലെ ആദ്യ സൂപ്പർ ഓവറിന് സാക്ഷ്യം വഹിച്ച് അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയം. ന്യൂഡൽഹി ടൈഗേഴ്സും ഔട്ടർ ഡൽഹി വാരിയേഴ്സും തമ്മിൽ നടന്ന ആവേശപ്പോരാട്ടമാണ് സൂപ്പർ ഓവറിലേക്കു നീണ്ടത്. കടുത്ത പോരാട്ടത്തിലും പതറാതെ പിടിച്ചുനിന്ന വാരിയേഴ്സ് ഒടുവിൽ അവിസ്മരണീയമായ വിജയം സ്വന്തമാക്കി. മത്സരം സൂപ്പർ ഓവറിലേക്ക് നീട്ടിയ ‘സൂപ്പർ’ റണ്ണൗട്ടിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.മറുപടി ബാറ്റിങ്ങിൽ ഔട്ടർ ഡൽഹി വാരിയേഴ്സ് ഭേദപ്പെട്ട തുടക്കം കുറിച്ചെങ്കിലും, കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ന്യൂഡൽഹി ടൈഗേഴ്സ് മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നു. ഒരു ഘട്ടത്തിൽ വാരിയേഴ്സ് 80 റൺസിന് 5 വിക്കറ്റ് എന്ന നിലയിൽ തകർന്നു. എന്നാൽ മോനു ശുക്ലയുടെ തകർപ്പൻ പ്രകടനം വാരിയേഴ്സിനെ മത്സരത്തിൽ നിലനിർത്തി. വെറും 17 പന്തിൽ 45 റൺസെടുത്ത മോനു 13–ാം ഓവറിൽ പുറത്തായെങ്കിലും ടീമിനെ വിജയത്തിന് അടുത്തെത്തിച്ചിരുന്നു.അവസാന പന്തിൽ ടൂർണമെന്റിലെ തന്നെ ഏറ്റവും നാടകീയമായ നിമിഷമാണ് അരങ്ങേറിയത്. പന്ത് നേരിട്ട പ്രഥം സലൂജ സിംഗിളിനായി ഓടി. ഈ സമയം, മിഡ്-ഓഫിൽ നിന്ന ഹിമ്മത് സിങ്ങിന് പന്ത് മിസ് ഫീൽഡായി. എന്നാൽ കാലു കൊണ്ട് പന്ത് സ്റ്റംപിലേക്ക് തട്ടിയ ക്യാപ്റ്റന് പിഴച്ചില്ല, പന്ത് നേരെ നോൺ-സ്ട്രൈക്കർ എൻഡിലെ വിക്കറ്റിൽ ചെന്ന് ഇടിക്കുകയായിരുന്നു. ഇതോടെ പ്രഥം സലൂജ റണ്ണൗട്ട്. മത്സരം സമനിലയിലാകുകയും സൂപ്പർ ഓവറിലേക്ക് നീളുകയുമായിരുന്നു. ഹിമ്മത് സിങ്ങിന്റെ ‘ഗോൾ’ ആണ് മത്സരം സമനിലയിലേക്ക് നീട്ടിയതെന്നായിരുന്നു കമന്റേറ്റർമാരുടെ കമന്റ്. ഐപിഎലിൽ ലക്നൗ സൂപ്പർ ജയന്റ്സ് താരമാണ് ഹിമ്മത് സിങ്.


Auto ⏭️

Back to top button