SPORTS

ഇന്ത്യയ്ക്ക് വീണ്ടും ബുദ്ധി‘മുട്ട്’! ബുമ്രയുടെ മുട്ടിനേറ്റ പരുക്ക് ഭേദമായില്ല, ശ്രീലങ്കൻ പര്യടനത്തിൽനിന്ന് പുറത്ത്; പകരം പരിഗണനയിൽ 2 പേർ


ബെംഗളൂരു ∙ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ പേസർ ജസ്പ്രീത് ബുമ്ര കളിക്കില്ല. മുട്ടിനേറ്റ പരുക്കിൽനിന്ന് ഇതുവരെ മുക്തനാകാത്തതിനെ തുടർന്ന് താരത്തെ ടീമിൽനിന്ന് ഒഴിവാക്കിയെന്നാണ് റിപ്പോർട്ട്. ബുമ്രയുടെ പരുക്ക് ആദ്യം കരുതിയതിനേക്കാൾ ഗുരുതരമാണെന്നാണ് സൂചന. പര്യടനത്തിനുള്ള ടീമിൽ ബുമ്രയെ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഫിറ്റ്നസ് ടെസ്റ്റ് പാസായാൽ മാത്രമേ അന്തിമ ടീമിലേക്ക് പരിഗണിക്കൂവെന്ന് സിലക്ടർമാർ വ്യക്തമാക്കിയിരുന്നു. പിന്നാലെ ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ ബുമ്ര ഫിറ്റ്നസ് ടെസ്റ്റിന് വിധേയനാകുകയും ഫിറ്റ്നെസ് തെളിയിക്കുകയും ചെയ്തിരുന്നു. പരുക്കേറ്റതിനെ തുടർന്ന് നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ എന്നിവർ നേരത്തെ തന്നെ ടീമിൽനിന്നു പുറത്തായിരുന്നു. വാഷിങ്ടൻ സുന്ദറിനും ആദ്യ ടെസ്റ്റ് നഷ്ടമാകും. ജസ്പ്രീത് ബുമ്രയ്ക്കു പകരം ജമ്മു കശ്മീർ പേസർ അക്വിബ് നബിയെയോ വിദർഭയുടെ യഷ് ഠാക്കൂറിനെയോ പരിഗണിച്ചേക്കുമെന്നാണ് സൂചന. ഓഗസ്റ്റ് 15 മുതൽ 19 വരെ ഗോളിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം മത്സരം കൊളംബോയിൽ ഓഗസ്റ്റ് 23 മുതൽ 27 വരെ നടക്കും. പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ടീം ഓഗസ്റ്റ് 7 മുതൽ കൊളംബോയിൽ നാല് ദിവസത്തെ പരിശീലന മത്സരം കളിക്കും. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം:


Auto ⏭️

Back to top button