LIFESTYLE
6 സെന്റ്, 2200 സ്ക്വയർഫീറ്റ്; ആരും കൊതിക്കുന്ന വീട്

എറണാകുളം തിരുമുപ്പത്താണ് കിരണിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. കേരളത്തിന്റെ കാലാവസ്ഥയെ പരിഗണിച്ചുകൊണ്ട് ട്രോപ്പിക്കൽ മോഡേൺ ഡിസൈനിലാണ് വീട്. പല തട്ടുകളായി ചരിഞ്ഞ മേൽക്കൂരയാണ്. ബ്രിക്ക് ക്ലാഡിങ് പതിച്ച വലിയ ഷോവോളാണ് പുറംകാഴ്ചയിലെ മറ്റൊരു ആകർഷണം.പ്രധാന ഗെയ്റ്റ് കൂടാതെ ഒരു പടിപ്പുരയുമുണ്ട്. എക്സ്പോസ്ഡ് ബ്രിക് വർക്കിലാണ് ഇതിന്റെ ഭിത്തികൾ. പടിപ്പുരയിൽ ക്യാറ്റ്സ് ക്ലോ പടർന്നുകയറി പൂവിട്ടത് മനോഹരമായ കാഴ്ചയാണ്. പടിപ്പുര കടന്ന് അകത്തേക്ക് എത്തുമ്പോൾ ഒരു തുളസിത്തറ സ്ഥാപിച്ചു.കാറ്റ്, വെളിച്ചം എന്നിവയുടെ ദിശ മനസ്സിലാക്കിയാണ് വീടിന്റെ രൂപകൽപന. തീക്ഷ്ണമായ വെയിലിനെ തടയാനായി ക്രമീകരണം ചെയ്തിട്ടുണ്ട്. ഉള്ളിലെ ചൂടുവായു പുറത്തേക്ക് പോകാനായി ഡബിൾഹൈറ്റ് ഇടങ്ങളും ഉള്ളിൽ ഒരുക്കി. ഇതുകൊണ്ടൊക്കെ ഉള്ളിൽ സുഖകരമായ കാലാവസ്ഥ നിലനിൽക്കുന്നു.പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്ന് കിടപ്പുമുറികൾ, ബാത്റൂം, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 2200 ചതുരശ്രയടിയിൽ ഉൾകൊള്ളിച്ചത്.ഡബിൾ ഹൈറ്റിലാണ് ഫോർമൽ ലിവിങ്. ഉയരത്തിലുള്ള ഫിക്സഡ് ഗ്ലാസ് വിൻഡോ വഴി നാച്ചുറൽ ലൈറ്റ് സമൃദ്ധമായി ഉള്ളിലെത്തുന്നു. കസ്റ്റമൈസ്ഡ് ഫർണിച്ചറിനൊപ്പം ഇൻബിൽറ്റ് സീറ്റിങ്ങും ഇവിടെ നൽകിയിട്ടുണ്ട്.ഡൈനിങ് ഹാളിനുസമീപം പടിഞ്ഞാറ് വശത്താണ് വീട്ടിലെ കോർട്യാർഡ്. സ്ലൈഡിങ് ഗ്ലാസ് ഡോർ തുറന്നാണ് ഇവിടേക്ക് കടക്കുന്നത്. ഇത് തുറന്നിട്ടാൽ കാറ്റും വെളിച്ചവും സമൃദ്ധമായി ഉള്ളിൽ ഒഴുകിയെത്തും. വാഷ് ഏരിയ സ്ഥാപിച്ചത് ഇതിനടുത്താണ്.
Cinema ⏭️


