NEWS
തിരുവനന്തപുരത്ത് വീട്ടമ്മ വൈദ്യുതാഘാതമേറ്റ് മരിച്ചു; ഷോക്കേറ്റത് മൈക്കിൽ നിന്ന്

തിരുവനന്തപുരം ∙ വൈദ്യുതാഘാതമേറ്റ് തിരുവനന്തപുരത്ത് വീട്ടമ്മ മരിച്ചു. നരുവാമൂട് സ്വദേശി കൃഷ്ണമ്മയാണ് (68) മൈക്കിൽ നിന്നും ഷോക്കേറ്റ് മരിച്ചത്. രാമായണ മാസാചരണത്തിന്റെ ഭാഗമായി എത്തിച്ച മൈക്കിൽനിന്നുമാണ് വീട്ടമ്മയ്ക്ക് ഷോക്കേറ്റത്. പരുക്കേറ്റ കൃഷ്ണമ്മയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവല്ലം ക്ഷേത്രത്തിനു സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് വച്ചായിരുന്നു അപകടമുണ്ടായത്.
Fashion ⏭️


