SPORTS

‘സുഹൃത്തുക്കളായിരുന്ന ഇന്ത്യൻ താരങ്ങൾ കണ്ടാൽ മിണ്ടാതായി, അയാൾ ടീമിൽ പ്രശ്നങ്ങളുണ്ടാക്കി’: ഗ്രെഗ് ചാപ്പലിനെതിരെ ഹർഭജൻ സിങ്


മുംബൈ∙ ഗ്രെഗ് ചാപ്പൽ ഇന്ത്യൻ ടീം പരിശീലകനായിരുന്ന കാലത്തെ പ്രശ്നങ്ങളെക്കുറിച്ചു മനസ്സു തുറന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. 2005 ജൂണിലാണ് ഇന്ത്യൻ ടീമിന്റെ പരിശീലകനായി ഓസ്ട്രേലിയക്കാരൻ ചാപ്പൽ ചുമതലയേൽക്കുന്നത്. ഗ്രെഗ് ചാപ്പൽ പരിശീലകനായിരുന്ന കാലം ഇന്ത്യൻ ക്രിക്കറ്റിലെ ഇരുണ്ട യുഗമെന്നാണ് ഹർ‌ഭജൻ സിങ് വിശേഷിപ്പിച്ചത്. ടീമിനകത്ത് താരങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുകയാണ് ചാപ്പൽ ചെയ്തതെന്ന് ഹർഭജൻ പ്രകാർ ഗുപ്തയ്ക്കു നൽകിയ പോഡ്കാസ്റ്റ് അഭിമുഖത്തിൽ വെളിപ്പെടുത്തി.‘‘എന്റെ അഭിപ്രായത്തിൽ ചാപ്പലിന്റെ തന്ത്രം തന്നെ മറ്റൊന്നായിരുന്നു. ആ സമയത്ത് ഓസ്ട്രേലിയയെ തുടർച്ചയായി വെല്ലുവിളിച്ചുകൊണ്ടിരുന്നത് ഇന്ത്യ മാത്രമായിരുന്നു. താരങ്ങളെ ഭിന്നിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അങ്ങനെയെങ്കിൽ ടീമിൽ ഐക്യമുണ്ടാകില്ല. ഇന്ത്യൻ ടീം തോൽക്കാൻ തുടങ്ങും. 2007 ലോകകപ്പിൽ അതു തന്നെയാണു സംഭവിച്ചത്.’’– ഹർഭജൻ വ്യക്തമാക്കി.


Auto ⏭️

Back to top button