SPORTS
അഗാർക്കർ വന്നില്ല, രോഹിതിന്റെ കാര്യത്തിൽ തീരുമാനമായി! വൈഭവിനെ ‘വളർത്തും’, ലക്ഷ്മൺ ‘ബോസ്’ ആകില്ല: ബിസിസിഐ യോഗത്തിലെ സുപ്രധാന ചർച്ചകൾ

ഇംഗ്ലണ്ട്, അയർലൻഡ് പര്യടനത്തിലെ അപ്രതീക്ഷിത തിരിച്ചടികൾക്ക് പിന്നാലെ, ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി തീരുമാനിക്കുന്ന നിർണായക അവലോകന യോഗം മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് വ്യാഴാഴ്ച നടന്നു. 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടുള്ള ദീർഘകാല പദ്ധതികൾക്കും വരാനിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള ട്വന്റി20 പരമ്പരയ്ക്കും മുന്നോടിയായാണ് ഉന്നതതല യോഗം ചേർന്നത്.∙ രോഹിത് ശർമയുടെ ഭാവി യോഗത്തിലെ ഏറ്റവും ശ്രദ്ധേയമായ വിഷയം മുൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ ഏകദിന ഭാവി തന്നെയായിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം രോഹിത്തിനോടു വിരമിക്കാൻ ആവശ്യപ്പെട്ടു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ സമീപകാലത്ത് വൻ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. എന്നാൽ ഇത്തരം വാർത്തകളെ പൂർണമായും തള്ളിക്കളഞ്ഞ ബിസിസിഐ, രോഹിതിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു.∙ അജിത് അഗാർക്കറുടെ അപ്രതീക്ഷിത അഭാവം ടീം മാനേജ്മെന്റും നായകന്മാരും പങ്കെടുത്ത നിർണായക യോഗത്തിൽ ചീഫ് സിലക്ടർ അജിത് അഗാർക്കർ പങ്കെടുക്കാതിരുന്നത് വലിയ ചോദ്യങ്ങൾക്ക് വഴിവച്ചു. ഓൺലൈനായി പോലും അഗാർക്കർ യോഗത്തിൽ ഭാഗമായില്ല. പെട്ടെന്നു വിളിച്ചുചേർത്ത യോഗമായതിനാലും, അഗാർക്കർ നെറ്റ്വർക്ക് സൗകര്യമില്ലാത്ത സ്ഥലത്തായിരുന്നതിനാലുമാണ് പങ്കെടുക്കാൻ സാധിക്കാത്തതെന്നാണ് ബിസിസിഐ നൽകിയ വിശദീകരണം. അതേസമയം, അഗാർക്കറുടെ സിലക്ടർ സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും ബിസിസിഐ മറുപടി നൽകി. സെപ്റ്റംബർ അവസാനം കാലാവധി തികയുന്ന അഗാർക്കറുടെ കരാർ നീട്ടിനൽകുന്നതിനെക്കുറിച്ച് ഈ യോഗത്തിൽ ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നും, നിലവിൽ ആശയവിനിമയ വിടവുകൾ ഒന്നും ബിസിസിഐയിൽ ഇല്ലെന്നും സൈകിയ കൂട്ടിച്ചേർത്തു.
Auto ⏭️


