SPORTS

മൂന്നു ക്യാച്ചുകൾ, ഒരു റൺഔട്ട്, എന്തൊക്കെ ചെയ്തിട്ടും ഷെഫാലിയെ തൊടാനാകാതെ ബംഗ്ലദേശ്, ഒടുവിൽ മടക്കം


ദുബായ്∙ വനിതാ ഏഷ്യാകപ്പിൽ ബംഗ്ലദേശിനെതിരായ സെമി ഫൈനൽ പോരാട്ടത്തിൽ 40 റൺസ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 149 റണ്‍സെടുത്തപ്പോൾ, ബംഗ്ലദേശിന്റെ മറുപടി 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 109 റൺസിൽ അവസാനിച്ചു. അർധ സെഞ്ചറി നേടിയ ഷെഫാലി വർമയുടെ ഇന്നിങ്സാണ് നിർണായക മത്സരത്തിൽ ഇന്ത്യയ്ക്കു മികച്ച വിജയം നേടിക്കൊടുത്തത്. 40 പന്തുകൾ നേരിട്ട ഷെഫാലി 64 റൺസാണു സ്കോർ ചെയ്തത്. ഇന്ത്യൻ ബാറ്റിങ്ങിന്റെ തുടക്കത്തിൽ രണ്ടാം ഓവറിലെ മൂന്നാം പന്തിൽ ഫഹിമ ഖാത്തൂനാണ് ഷെഫാലിയുടെ ക്യാച്ച് ആദ്യം പാഴാക്കിയത്. മറൂഫ അക്തർ എറിഞ്ഞ മൂന്നാം ഓവറിലെ മൂന്നാം പന്തിൽ നഹിദ അക്തറും ഷെഫാലിയെ വിട്ടുകളഞ്ഞു. മുന്നിലേക്ക് ഓടി ഡൈവ് ചെയ്തു നോക്കിയെങ്കിലും പന്ത് കൈപ്പിടിയിലാക്കാൻ‍ നഹിദയ്ക്കു സാധിച്ചിരുന്നില്ല.


Auto ⏭️

Back to top button