NEWS
മാസപ്പടി കേസ്: പല പണം, പല അന്വേഷണം

പ്രതിപക്ഷനേതാവ് പിണറായി വിജയൻ, മകൾ ടി.വീണ, ഭർത്താവും മുൻമന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ്, കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്താ എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെ നിയമനടപടിയെടുക്കാൻ കാരണങ്ങൾ വ്യക്തമാക്കിയാണ് ഇ.ഡി കഴിഞ്ഞ ദിവസം ഡിജിപിക്കു റിപ്പോർട്ട് നൽകിയത്.അന്വേഷണത്തുടക്കം ഇങ്ങനെ ടി.വീണയുമായി സിഎംആർഎൽ നടത്തിയ പണമിടപാടുകളെക്കുറിച്ച് ആദായനികുതി (ഐടി) വകുപ്പാണ് ആദ്യം ചോദ്യമുന്നയിച്ചത്. സിഎംആർഎലിലുൾപ്പെടെ നടത്തിയ പരിശോധന, ശശിധരൻ കർത്തായും മറ്റും നൽകിയ മൊഴികൾ എന്നിവയനുസരിച്ച്, ചെലവുകൾ പെരുപ്പിച്ചുകാട്ടി കമ്പനി നികുതിവെട്ടിപ്പു നടത്തിയതായി 2019 ജനുവരിയിൽ ഐടി വകുപ്പ് കണ്ടെത്തി.ഇന്ററിം സെറ്റിൽമെന്റ് ബോർഡിലേക്ക് ഏതൊക്കെ ഇനങ്ങളിൽ നികുതി നൽകാം, നൽകാനാവില്ല എന്നതിൽ ഐടി വകുപ്പുമായുണ്ടായ തർക്കം ഒത്തുതീർക്കാൻ സിഎംആർഎൽ, ശശിധരൻ കർത്താ എന്നിവർ ഇന്ററിം സെറ്റിൽമെന്റ് ബോർഡിൽ അപേക്ഷിച്ചു. വീണയ്ക്കും എക്സാലോജിക്കിനും നൽകിയതുൾപ്പെടെ മൊത്തം 135.54 കോടിക്ക് നികുതിയടയ്ക്കണമെന്ന് ഐടി വകുപ്പ് വാദിച്ചു.
Fashion ⏭️


