NEWS

കൊപ്പത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോയിൽ യുവാവ് മരിച്ച നിലയിൽ


പാലക്കാട് ∙ കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോയിൽ, യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വളാഞ്ചേരി തിണ്ടലം മാവണ്ടിയൂർ വിളത്തുംപടി അഷ്റഫിനെ (42) ആണ് മരിച്ച നിലയിൽ കണ്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഓട്ടോ ഡ്രൈവർ വളാഞ്ചേരി സ്വദേശി സുനിൽ മദ്യപിച്ച്, കാറിൽ ഇടിച്ച ശേഷം നിർത്താതെ പോയ സംഭവത്തിലാണ് കൊപ്പം പോലീസ് ഓട്ടോ കസ്റ്റഡിയിലെടുത്തത്. ഓട്ടോയിലെ യാത്രക്കാരായിരുന്നു മരിച്ച അഷ്റഫും സഹോദരൻ മുസ്തഫയും. ഇവർ കൊപ്പത്ത് നിന്ന് വളാഞ്ചേരിയിലേക്ക് പോകുമ്പോഴാണ് കൈപ്പുറത്ത് വച്ച് കാറിൽ ഇടിച്ചത്. തുടർന്ന് നിർത്താതെ പോയ ഓട്ടോ നാട്ടുകാർ ചേർന്ന് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവർക്ക് ലൈസൻസോ മറ്റു രേഖകളോ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പൊലീസ് ഓട്ടോ കസ്റ്റഡിയിലെടുത്തത്. രേഖകൾ ഹാജറാക്കാൻ ആവശ്യപ്പെട്ട് മൂവരെയും പൊലീസ് പറഞ്ഞുവിട്ടെങ്കിലും മരിച്ച അഷ്റഫും സഹോദരനും ഓട്ടോയിൽ ഇരുന്നു. ഇക്കാര്യം പൊലീസ് അറിഞ്ഞിരുന്നില്ല. 


Source link

Back to top button