SPORTS
തെരുവോരത്തെ കുടിലിൽ നിന്ന് കോടീശ്വരനിലേക്ക്, വളർത്തച്ഛന് സമ്മാനിച്ചത് ബെൻസ്! ജീവിതം മാറ്റിമറിച്ചത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം

ദാരിദ്ര്യത്തിന്റെ ഇരുട്ടിൽനിന്ന് നേട്ടങ്ങളുടെ അംബരചുംബികളായ കോർപറേറ്റ് കെട്ടിടങ്ങളിലേക്ക് ഒരു മനുഷ്യൻ നടത്തിയ അദ്ഭുത പ്രയാണത്തിന്റെ കഥയാണിത്. ഇത് കേവലം വിജയത്തിന്റെ മാത്രം കഥയല്ല, സ്നേഹത്തിന്റെയും നിസ്വാർഥതയുടെയും രണ്ടു മനുഷ്യർക്കിടയിൽ വളർന്നുപന്തലിച്ച ആത്മബന്ധത്തിന്റെയും ഒരു ജീവിതചരിത്രമാണ്. ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം അരുൺ ലാലും, കൊൽക്കത്തയിലെ ഒരു സാധാരണ അലക്കുകാരന്റെ മകനായ ബികാശ് ചൗധരിയും തമ്മിലുള്ള ബന്ധം, ഒരു സാധാരണ മനുഷ്യന് മറ്റൊരാളുടെ ജീവിതത്തെ എങ്ങനെയെല്ലാം മാറ്റിമറിക്കാൻ സാധിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ്.കൊൽക്കത്തയിലെ ഭവാനിപ്പൂരിലെ തെരുവോരത്ത്, നടപ്പാതയിലെ ചെറിയൊരു തുണിക്കടയ്ക്കരികിലുള്ള കുഞ്ഞു കുടിലിലാണ് ബികാഷ് ചൗധരി വളർന്നത്. അച്ഛൻ പകൽ മുഴുവൻ കഷ്ടപ്പെട്ട് തുണികൾ ഇസ്തിരിയിട്ട് സ്വരൂപിക്കുന്ന തുച്ഛമായ വരുമാനമായിരുന്നു ആ കുടുംബത്തിന്റെ ആകെ സമ്പത്ത്. ആ ദാരിദ്ര്യത്തിനിടയിലും മകന് ഒരു നല്ല ഭാവി ഉണ്ടാകണമെന്ന ആഗ്രഹത്താൽ, പിതാവ് അവനെ ഒരു ഇംഗ്ലിഷ് മീഡിയം സ്കൂളിൽ ചേർത്തു. എന്നാൽ, അവിടെ പഠിക്കുക എന്നത് ആ കൊച്ചുകുട്ടിക്ക് ഒട്ടും എളുപ്പമായിരുന്നില്ല. വീട്ടുസാഹചര്യങ്ങൾ കൊണ്ടും, ഇംഗ്ലിഷ് ഭാഷ സംസാരിക്കാനുള്ള ബുദ്ധിമുട്ടു കൊണ്ടും അവൻ പതറി.∙ ഓറഞ്ച് സ്‌ക്വാഷിന്റെ മധുരവും ഒരു രണ്ടാം കുടുംബവും
Auto ⏭️


