NEWS

ലോൺ ശരിയായി, പക്ഷേ ആദ്യം 5 ലക്ഷം വേണം: ഒഎൽഎക്സ് വഴി ഫ്ലാറ്റ് വാങ്ങാമെന്ന് പറഞ്ഞ് 5 ലക്ഷം തട്ടി; അറസ്റ്റ്


കൊല്ലം∙ ഉപയോഗിച്ച സാധനങ്ങള്‍ വില്‍ക്കാനും വാങ്ങാനുമുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമായ ഒഎൽഎക്സിൽ ഫ്ലാറ്റ് വിൽപനയുടെ പേരിൽ 5 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. തൃശൂർ സ്വദേശി ചാൾസ് സോജൻ ആണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്. വടക്കേവിള പള്ളിമുക്ക് സ്വദേശി സുൽഫിക്കർ അലിയാണ് ഓൺലൈൻ തട്ടിപ്പിന് ഇരയായത്.പൊലീസ് പറയുന്നത് ഇങ്ങനെ: സുൽഫിക്കർ അലി തന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റ് വിൽക്കാനായി സമൂഹമാധ്യമത്തിൽ പരസ്യം നൽകിയിരുന്നു. ഇതു കണ്ട് ചാൾസ് സോജൻ, സുൽഫിക്കറെ ബന്ധപ്പെടുകയും വാങ്ങാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ലോൺ ശരിയായിട്ടുണ്ടെന്നും ആദ്യം 5 ലക്ഷം രൂപ ബാങ്കിൽ നൽകണമെന്നും പറഞ്ഞു. ആ തുക തന്റെ കൈവശമില്ലെന്നും ലോൺ കിട്ടിയശേഷം തിരികെ നൽകാമെന്നും പറഞ്ഞു വിശ്വസിപ്പിച്ചതോടെ സുൽഫിക്കർ രൂപ നൽകി.


Fashion ⏭️

Back to top button