SPORTS
സീനിയർ ടീമിന്റെ വൈസ് ക്യാപ്റ്റൻ വൈഭവ് സൂര്യവംശിയോ? രൂക്ഷവിമർശനം; ന്യായീകരിച്ച് സിലക്ഷൻ കമ്മിറ്റി അംഗം

മുംബൈ∙ ദുലീപ് ട്രോഫി ക്രിക്കറ്റിൽ ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റനായി 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയെ നിയോഗിച്ചതിനെതിരെ രൂക്ഷവിമർശനവുമായി ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ബോഗ്‍ലെ. റെഡ് ബോൾ ക്രിക്കറ്റിൽ 12 ഇന്നിങ്സുകൾ മാത്രം കളിച്ചിട്ടുള്ള വൈഭവ് കാര്യങ്ങൾ പഠിച്ചുവരുന്നതേയുള്ളുവെന്നാണ് ഹർഷയുടെ നിലപാട്. ഇന്ത്യൻ സീനിയര്‍ ടീമില്‍ അരങ്ങേറിയതിനു പിന്നാലെയാണ് വൈഭവിനെ തേടി വൈസ് ക്യാപ്റ്റന്‍ സ്ഥാനവുമെത്തിയത്. യുവതാരം ഇഷാൻ കിഷനാണ് ഈസ്റ്റ് സോണിന്റെ ക്യാപ്റ്റൻ.അതേസമയം വൈഭവിനെ വൈസ് ക്യാപ്റ്റനാക്കിയത് ന്യായീകരിച്ച് ഈസ്റ്റ് സോൺ സിലക്ഷൻ കമ്മിറ്റി മെമ്പർ പ്രവഞ്ചൻ മല്ലിക് രംഗത്തെത്തി. ‘‘വൈഭവിനെ ക്യാപ്റ്റനാക്കിയിട്ടില്ല. വൈസ് ക്യാപ്റ്റന്റെ സ്ഥാനം മാത്രമാണ് അദ്ദേഹത്തിനു നൽകിയത്. ഇഷാൻ കിഷനാണ് ക്യാപ്റ്റൻ. ഇഷാൻ ടീമിന്റെ വിക്കറ്റ് കീപ്പർ കൂടിയാണ്. മത്സരത്തിൽ മുഴുവൻ സമയവും അദ്ദേഹം ഗ്രൗണ്ടിലുണ്ടാകും. വൈഭവിന് ക്യാപ്റ്റന്റെ ചുമതലകൾ അധികം ചെയ്യേണ്ടിവരില്ല. കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകുന്നതിലൂടെ വൈഭവ് വേഗത്തിൽ പക്വത ആർജിക്കുമെന്നാണു കരുതുന്നത്.’’– മല്ലിക് ക്രിക്ബസിനോടു പറഞ്ഞു.
Auto ⏭️


