BUSINESS
ആര്‍ബിഐയില്‍ 11 ലക്ഷം കോടിയുടെ അധിക പണം; ഇഎംഐയും പലിശയും കുറയാം, നിക്ഷേപകരെയും വായ്പക്കാരെയും ബാധിക്കുന്നത് ഇങ്ങനെ

റിസര്‍വ് ബാങ്കിന്റെയും (RBI), ഇന്ത്യന്‍ ബാങ്കിംഗ് സിസ്റ്റത്തിന്റെയും കൈവശം 11 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് അധിക പണമെന്ന് (Liquidity Surplus) റിപ്പോര്‍ട്ട്. ഇത് സാധാരണക്കാരുടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് കുറയ്ക്കാന്‍ സഹായിക്കുമെങ്കിലും, ബാങ്ക് എഫ്ഡി (FD) നിക്ഷേപങ്ങളുടെ പലിശയെ പ്രതികൂലമായി ബാധിച്ചേക്കാം. ഈ പ്രതിഭാസം നിങ്ങളുടെ പോക്കറ്റിനെ എങ്ങനെ ബാധിക്കുമെന്ന് വിശദമായി പരിശോധിക്കാം.എന്താണ് ലിക്വിഡിറ്റി സര്‍പ്ലസ്ബാങ്കുകളുടെ ദൈനംദിന ആവശ്യങ്ങള്‍ കഴിഞ്ഞും അവര്‍ക്ക് വായ്പ നല്‍കാന്‍ ധാരാളം പണം അധികമായി ലഭ്യമാകുന്ന അവസ്ഥയാണിത്. സെപ്റ്റംബര്‍ ആദ്യ വാരത്തിലെ കണക്കുകള്‍ പ്രകാരം 10 മുതല്‍ 11 ലക്ഷം കോടി രൂപയുടെ അധിക പണമാണ് ബാങ്കിംഗ് സിസ്റ്റത്തിലുള്ളത്. വിദേശ ഇന്ത്യക്കാരുടെ നിക്ഷേപങ്ങളിലെ (പ്രത്യേകിച്ച് FCNR അക്കൗണ്ടുകള്‍ വഴിയുള്ള ഡോളര്‍ നിക്ഷേപം) വലിയ വര്‍ധനയാണ് ഇതിനൊരു പ്രധാന കാരണം.സാധാരണക്കാര്‍ക്ക് നേട്ടമാകുന്നത് എങ്ങനെബാങ്കുകളുടെ പക്കല്‍ വായ്പ നല്‍കാന്‍ ധാരാളം പണമുള്ളതിനാല്‍, ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ തുടങ്ങിയവ കുറഞ്ഞ പലിശ നിരക്കില്‍ സാധാരണക്കാര്‍ക്ക് ലഭിക്കാന്‍ സാധ്യത വര്‍ധിക്കുന്നു. അധികമുള്ള പണം വായ്പയായി നല്‍കാന്‍ ബാങ്കുകള്‍ മത്സരിക്കുമെന്നതിനാല്‍, സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ എളുപ്പത്തില്‍ വായ്പകള്‍ ലഭ്യമാകും.രാജ്യത്തിന്റെ വളര്‍ച്ചയെ എങ്ങനെ സഹായിക്കുംവ്യവസായങ്ങള്‍ക്കും, ബിസിനസ് സ്ഥാപനങ്ങള്‍ക്കും കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭിക്കുന്നത് അവരുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ സഹായകമാകും. ഇത് പുതിയ കമ്പനികള്‍ തുടങ്ങാനും, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും, സാമ്പത്തിക വളര്‍ച്ച വേഗത്തിലാക്കാനും സഹായിക്കും. വായ്പകളിലൂടെ ആളുകളുടെ കൈകളില്‍ പണമെത്തുമ്പോള്‍ അത് വിപണിയിലെ സാധനങ്ങളുടെയും, സേവനങ്ങളുടെയും വില്‍പ്പന വര്‍ധിപ്പിക്കുകയും ഉല്‍പ്പാദന മേഖലയെ ഉത്തേജിപ്പിക്കുകയും ചെയ്യും.സര്‍ക്കാരിന് നേട്ടമാകുന്നത് എങ്ങനെസിസ്റ്റത്തില്‍ പണം കുമിഞ്ഞുകൂടുമ്പോള്‍ ഗവണ്മെന്റ് ബോണ്ടുകളുടെ ഡിമാന്‍ഡ് കൂടുകയും, അവയുടെ പലിശ നിരക്ക് (Bond Yield) കുറയുകയും ചെയ്യും. ഇത് വഴി സര്‍ക്കാരിന് തങ്ങളുടെ വികസന പദ്ധതികള്‍ക്കും മറ്റുമായി വളരെ കുറഞ്ഞ പലിശ നിരക്കില്‍ പണം കടമെടുക്കാന്‍ സാധിക്കും. ആര്‍ബിഐയില്‍ പണം കുമിഞ്ഞുകൂടുനനത് സര്‍ക്കാരിന്റെ ലാഭവിഹിതവും വര്‍ധിപ്പിക്കും.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ബാങ്കുകള്‍ക്ക് നിലവില്‍ തന്നെ ധാരാളം പണമുള്ളതിനാല്‍ കൂടുതല്‍ നിക്ഷേപങ്ങളെ ആകര്‍ഷിക്കേണ്ട ആവശ്യമില്ല. അതിനാല്‍ ബാങ്ക് FD-കളുടെ പലിശ നിരക്കുകള്‍ കുറച്ചേക്കാം. ഇത് നിക്ഷേപകരെയും മുതിര്‍ന്ന പൗരന്മാരെയും ബാധിക്കും. വിപണിയില്‍ അമിതമായി പണം ഒഴുകുന്നതും, ആളുകള്‍ കൂടുതലായി പണം ചിലവാക്കുന്നതും സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകും. പണപ്പെരുപ്പം നിയന്ത്രിക്കുക എന്നത് റിസര്‍വ് ബാങ്കിന് വലിയൊരു വെല്ലുവിളിയാകും. പണം എങ്ങനെയെങ്കിലും കടമായി നല്‍കാന്‍ വേണ്ടി ബാങ്കുകള്‍ കൃത്യമായ പരിശോധനകളില്ലാതെ വായ്പകള്‍ നല്‍കിയാല്‍, ഭാവിയില്‍ കിട്ടാക്കടങ്ങള്‍ വര്‍ധിക്കാന്‍ കാരണമായേക്കാം. പണം എളുപ്പത്തില്‍ ലഭിക്കുന്നത് ഓഹരി വിപണി, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളില്‍ അമിതമായ ഊഹക്കച്ചവടങ്ങള്‍ക്കും, വന്‍കിട നിക്ഷേപകര്‍ അനാവശ്യ റിസ്‌ക്കുകള്‍ എടുക്കുന്നതിനും വഴിതെളിച്ചേക്കാം.ചുരുക്കിപ്പറഞ്ഞാല്‍ ബാങ്കുകളില്‍ പണം അധികമുള്ളത് വായ്പയെടുക്കുന്നവര്‍ക്കും, സാമ്പത്തിക വളര്‍ച്ചയ്ക്കും നല്ലതാണ്. എന്നാല്‍ വിലക്കയറ്റം തടയുന്നതിനായി ആര്‍ബിഐ അധികപ്പണം വിപണിയില്‍ നിന്ന് തിരികെ വലിക്കാന്‍ നടപടികള്‍ സ്വീകരിച്ചേക്കാം.
Read News


