NEWS

നാലുനില കെട്ടിടം തകർന്നുവീണ് ഏഴ് മരണം; അവശിഷ്ടങ്ങൾക്കിടയിൽ മനുഷ്യർ, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു


മുംബൈ∙ ‌മഹാരാഷ്ട്രയിലെ ഭീവണ്ടിയിൽ നാലുനില പാർപ്പിട സമുച്ചയം തകർന്നു വീണ് ഏഴ് പേർ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്കു പരുക്കേറ്റു. ഇന്ന് പുലർച്ചെയാണ് ദുരന്തമുണ്ടായത്. ഭീവണ്ടി നിസാംപുർ സിറ്റി മുനിസിപ്പൽ കോർപറേഷൻ നേരത്തെ തന്നെ അപകടാവസ്ഥയിലുള്ളതെന്നു പ്രഖ്യാപിച്ച കെട്ടിടമാണു തകർന്നുവീണത്. കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്ന് അധികൃതർ അറിയിച്ചു.നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഷമീം ഷെയ്ഖ് (32), മിറാജ് റസൂൽ ഷെയ്ഖ് (34) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കി അഞ്ചുപേരെ തിരിച്ചറിഞ്ഞിട്ടില്ല. പരുക്കേറ്റ അഭയ് യാദവ് (26), ദീപക് യാദവ് (25), സംഗീത പ്രജാപതി (36) എന്നിവരെ ഐജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭീവണ്ടി ഫയർഫോഴ്സും ദേശീയ ദുരന്തനിവാരണ സേനയും സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. വലിയ യന്ത്രങ്ങൾ ഉപയോഗിച്ചാണ് അവശിഷ്ടങ്ങൾ മാറ്റുന്നത്.


Fashion ⏭️

Back to top button