SPORTS

‘സഞ്ജുവിനെ ക്യാപ്റ്റനാക്കിയത് കൊണ്ട് മാത്രം ചെന്നൈയ്ക്ക് കപ്പ് കിട്ടില്ല, പക്ഷേ..’: തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ താരം


ചെന്നൈ ∙ ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റനായി സഞ്ജു സാംസണെ നിയമിക്കണമെന്ന അഭിപ്രായവുമായി മുൻ ഇന്ത്യൻ ഓപ്പണർ സദഗോപൻ രമേശ്. കഴിഞ്ഞ ഏതാനും സീസണുകളിലെ പ്രകടനം വിലയിരുത്തി ചെന്നൈ സൂപ്പർ കിങ്സ്, ക്യാപ്റ്റൻസിയിൽ ഒരു മാറ്റത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടാകാമെന്നും അങ്ങനെയെങ്കിൽ ഋതുരാജ് ഗെയ്ക്‌വാദിനെ മാറ്റി സഞ്ജു സാംസണെ ആ ചുമതല ഏൽപ്പിക്കണമെന്നും സദഗോപൻ രമേശ് പറഞ്ഞു.‘‘അദ്ദേഹത്തിന്റെ കീഴിൽ രാജസ്ഥാൻ റോയൽസ് ഫൈനലിൽ എത്തുകയും മറ്റൊരു സീസണിൽ പ്ലേഓഫ് യോഗ്യത നേടുകയും ചെയ്തു. തീർച്ചയായും, സിഎസ്‌കെയ്ക്ക് മറ്റു പല കാര്യങ്ങളിലും മാറ്റം ആവശ്യമാണ്, സഞ്ജുവിനെ ക്യാപ്റ്റനാക്കിയത് കൊണ്ട് മാത്രം അവർക്ക് ട്രോഫി നേടാനാകില്ല.’’– രമേശ് വ്യക്തമാക്കി.ഐപിഎൽ സീസൺ അവസാനിച്ചതു മുതൽ സഞ്ജുവിനെ ക്യാപ്റ്റനാക്കണമെന്ന മുറവിളി ഉയരുന്നുണ്ട്. ഇതിനിടെയാണ് മുൻ ഇന്ത്യൻ താരത്തിന്റെയും അഭിപ്രായപ്രകടനം.  


Auto ⏭️

Back to top button