NEWS
വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് നൃത്താധ്യാപിക; കൊന്നത് കഴുത്തുഞെരിച്ച്, പുരുഷ സുഹൃത്ത് പിടിയിൽ

ചെറുതുരുത്തി∙ ചെറുതുരുത്തിയിൽ ലോഡ്ജിൽ സ്ത്രീയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മലപ്പുറം ചേറൂർ കണ്ണമംഗലത്ത് താമസിക്കുന്ന നൃത്താധ്യാപിക ധനലക്ഷ്മി (56) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ടു മുറിയെടുത്തു കൂടെ താമസിച്ചിരുന്ന മലപ്പുറം ചേനംകുളങ്ങാട്ടിൽ വീട്ടിൽ വിബീഷ് (41) പിടിയിൽ.ചൊവ്വ വൈകിട്ടാണ് ഇവർ ചെറുതുരുത്തിയിലെ ലോഡ്ജിൽ മുറിയെടുത്തത്. സംഭവത്തിനു ശേഷം യുവാവ് ഇന്നലെ രാവിലെ മലപ്പുറം തേഞ്ഞിപ്പലം സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. വിവാഹിതയായ ധനലക്ഷ്മിയും അവിവാഹിതനായ വിബീഷും ഏറെനാളായി പരിചയത്തിലാണ്. വിവാഹം കഴിക്കണമെന്ന് ധനലക്ഷ്മി നിർബന്ധിച്ചതാണു കൊലപാതകത്തിനു കാരണമെന്നു പ്രതി പൊലീസിനു മൊഴി നൽകി.
Fashion ⏭️


