SPORTS

യൂണിവേഴ്സ് ബോസിന്റെ പൂർണഫോം മലയാളി താരത്തിന് ദൗർഭാഗ്യം; ആറു സിക്സടിച്ച ഗെയ്ൽ പ്രശാന്തിനെ വിളിച്ച പേര് ഇതാണ്…


തിരുവനന്തപുരം∙ ലോകക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റിങ് റെക്കോർഡുകളിൽ ഭൂരിപക്ഷവും സ്വന്തമായിട്ടുണ്ടെങ്കിലും ഒരിക്കൽ മാത്രമാണ് ഒരു ഓവറിൽ 36 റൺസ് എന്ന നേട്ടം വിൻഡീസ് ഇതിഹാസ താരം ക്രിസ് ഗെയ്‌ൽ നേടിയിട്ടുള്ളത്. 2011 ഐപിഎല്ലിൽ കൊച്ചി ടസ്കേഴ്സ് കേരളക്കെതിരെ ബെംഗളൂർ റോയൽ ചാലഞ്ചേഴ്സിനു വേണ്ടിയുള്ള ആ വെടിക്കെട്ട് പ്രകടനത്തിന് ഇരയായത് മലയാളി ബോളറായ പ്രശാന്ത് പരമേശ്വരൻ ആയിരുന്നു. ഒരു നോബോൾ ഉൾപ്പെടെയുള്ള ഓവറിൽ 4 സിക്സും 3 ഫോറും പറത്തിയ പ്രകടനത്തെക്കുറിച്ച് ഗെയ്‌ൽ ഓർക്കുന്നതിങ്ങനെ.‘‘ക്രിക്കറ്റ് ചിലപ്പോൾ വളരെ കഠിനമാണ്. ഒരു ദിവസം ബാറ്ററുടേതായിരിക്കാം, അടുത്ത ദിവസം ബോളറുടേതാകാം. എന്നാൽ ആ നിലവാരത്തിൽ മത്സരിക്കാൻ ധൈര്യവും കഴിവും കാണിച്ച എല്ലാ ബോളർമാരെയും ഞാൻ  ബഹുമാനിച്ചിട്ടുണ്ട്. അന്ന് യൂണിവേഴ്സ് ബോസ് പൂർണഫോമിലായിരുന്നതിനാൽ അദ്ദേഹത്തിന് നിർഭാഗ്യം സംഭവിച്ചുവെന്ന് മാത്രം. പിന്നീട് ഐപിഎലിൽ തന്നെ ഞങ്ങൾ ഒരുമിച്ചു കളിച്ചിട്ടുമുണ്ട്’’പ്രശാന്ത് പരമേശ്വരൻ പറയുന്നു‘‘ഒരു ബോളറും ആഗ്രഹിക്കാത്തതാണ് അന്ന് സംഭവിച്ചത്. അന്ന് ക്രിസ് ഗെയ്‌ലുമായി സംസാരിക്കാൻ അവസരമൊന്നും ലഭിച്ചിരുന്നില്ല. അടുത്ത വർഷം അദ്ദേഹത്തിന്റെ ടീമായ ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് തന്നെ എന്നെ ടീമിലെടുത്തു എന്നതാണ് അഭിമാനകരമായ കാര്യം. അതിന്റെ അടുത്ത സീസണിലും ആർസിബിക്ക് വേണ്ടി തന്നെ കളിച്ചു. ടീം ക്യാംപിലെ ഒരു പ്രാക്ടീസ് സെഷനിൽ ഗെയ്‌ലിനടുത്ത് ചെന്ന് ഞാൻ ഓർമയുണ്ടോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിന് എന്നെ മനസിലായില്ല. 37 റൺസ് എടുത്തത് എന്റെ ഓവറിലാണെന്ന് ഓർമപ്പെടുത്തിയപ്പോൾ ‘സോറി ബോസ്’ എന്നായിരുന്നു ചിരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പ്രതികരണം. പിന്നീട് നല്ല സൗഹൃദമായി. ഒരുമിച്ച് കളിക്കുകയും ചെയ്തു. നല്ല രസികനാണ്. എന്നെ ‘ബിഗ് മാൻ’ എന്നാണ് അദ്ദേഹം വിളിച്ചിരുന്നത്’’


Auto ⏭️

Back to top button