SPORTS

കാവ്യ മാരനും അനിരുദ്ധും ഗ്രീസിൽ വച്ച് വിവാഹിതരാകുന്നു? തീയതി നിശ്‌ചയിച്ചതായി റിപ്പോർട്ട്


ചെന്നൈ ∙ ഐപിഎൽ ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉടമ കാവ്യാ മാരനും തെന്നിന്ത്യന്‍ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നെന്ന് റിപ്പോര്‍ട്ട്. ഗ്രീസില്‍ നടക്കുന്ന സ്വകാര്യ ചടങ്ങില്‍ നവംബര്‍ പത്തിന് ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇരുവരും ഈ വർഷം അവസാന സ്പെയിനിൽ വച്ച് വിവാഹിതരാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കാവ്യയും അനിരുദ്ധും തമ്മിൽ പ്രണയത്തിലാണെന്ന് വർഷങ്ങളായി അഭ്യൂഹങ്ങളുണ്ട്.‘‘അനിരുദ്ധ് വളരെ ശാന്തനായ ഒരു കുട്ടിയാണ്. ഞാൻ കേട്ടതനുസരിച്ച് അവർ വിവാഹിതരാകാൻ പോകുകയാണ്. ആ പെൺകുട്ടി ഒരു സാധാരണക്കാരിയല്ല. സൺറൈസേഴ്‌സ് ഹൈദരാബാദ് പോലൊരു വലിയ ടീമിനെ നയിക്കാനുള്ള ശേഷി അവൾക്കുണ്ട്. അച്ഛന്റെ ബിസിനസ്സ് ഗുണങ്ങൾ അവൾക്ക് പാരമ്പര്യമായി ലഭിച്ചിട്ടുണ്ട്. അവർ മികച്ചൊരു ജോഡിയാണ്. രണ്ടുപേരും ഒന്നിക്കുകയും സംഗീത ബിസിനസ്സിൽ ഏർപ്പെടുകയും വേണം.’’ – മഹേന്ദ്രപറഞ്ഞു.നേരത്തെ, കാവ്യയും അനിരുദ്ധും യുഎസിലെ ലാസ് വേഗസിൽ അവധിക്കാലം ആഘോഷിക്കാൻ പോയിരുന്നതായും അഭ്യൂഹം പ്രചരിച്ചിരുന്നു. 35 വയസ്സുകാരനായ അനിരുദ്ധ്, കരിയറിന്റെ പീക്ക് ഘട്ടത്തിൽ നിൽക്കുന്ന സമയത്താണ് വിവാഹവുമായി ബന്ധപ്പെട്ട അഭ്യൂഹം പുറത്തുവന്നത്. നടന്‍ രവി രാഘവേന്ദ്രയുടേയും നർത്തകി ലക്ഷ്മിയുടേയും മകനാണ് അനിരുദ്ധ്. ധനുഷ് നായകനായ ‘ത്രീ’ എന്ന സിനിമയ്ക്ക് ഗാനങ്ങളൊരുക്കിയാണ് അനിരുദ്ധ് കരിയർ തുടങ്ങിയത്. തമിഴ് സിനിമകളിലൂടെ അതിവേഗം വളർന്ന അനിരുദ്ധ്, തെലുങ്ക്, ഹിന്ദി സിനിമകളിലും ഗാനങ്ങൾക്ക് ഈണങ്ങളൊരുക്കി.


Auto ⏭️

Back to top button