BUSINESS
എല്‍പിജി സിലിണ്ടര്‍ ക്ഷാമവും വിലക്കയറ്റവും പേടിക്കേണ്ട; ഹോര്‍മുസ് പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യയുടെ പുതിയ മാസ്റ്റര്‍ പ്ലാന്‍

Strait of Hormuz LPG Supply: ആഗോളതലത്തിലെ യുദ്ധങ്ങളും, പ്രതിസന്ധികളും ഇന്ത്യയുടെ അടുക്കളകളെ ബാധിക്കാതിരിക്കാന്‍ പുതിയ ഊര്‍ജ്ജ തന്ത്രവുമായി കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര ഉല്‍പ്പാദനം ഇരട്ടിയാക്കി ഹോര്‍മുസ് തടസങ്ങള്‍ മറികടക്കാനാണ് ഇന്ത്യയുടെ ശ്രമം. പാചകവാതക ക്ഷാമം ഒഴിവാക്കുകയും, വിലക്കയറ്റത്തില്‍ നിന്ന് സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുകയുമാണ് ലക്ഷ്യം. ഇന്ത്യയുടെ പുതിയ ഊര്‍ജ്ജ നയത്തെയും, പാചകവാതക വിതരണത്തില്‍ വരാന്‍ പോകുന്ന സുപ്രധാന മാറ്റങ്ങളെയും കുറിച്ചറിയാന്‍ വായന തുടരുക.ഹോര്‍മുസ് കടലിടുക്കിലെ തന്ത്രംമിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയെ ബാധിക്കാതിരിക്കാന്‍ രാജ്യം പുതിയ നടപടികള്‍ സ്വീകരിക്കുന്നു. ഇന്ത്യയുടെ 90% എല്‍പിജി ഇറക്കുമതിയും ഈ കടലിടുക്ക് വഴിയായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പാതകള്‍ പര്യവേഷണം ചെയ്യുന്നത്.അതേസമയം പ്രഥമ പരിഗണന ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിലാണ്. രാജ്യത്തെ 21 റിഫൈനറികള്‍ക്കും, എണ്ണക്കമ്പനികള്‍ക്കും എല്‍പിജി ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കി. പ്രതിദിനം 63,810 ടണ്‍ ഉല്‍പ്പാദിപ്പിക്കാനാണ് ലക്ഷ്യം. ഇത് രാജ്യത്തിന്റെ ദൈനംദിന ആവശ്യത്തിന്റെ 70 ശതമാനത്തോളം വരും.ഇറക്കുമതി വൈവിധ്യവല്‍ക്കരണംഎണ്ണ, വാതകം എന്നിവയ്ക്ക് ഗള്‍ഫ് രാജ്യങ്ങളെ മാത്രം ആശ്രയിക്കുന്നതിന് പകരം അമേരിക്ക, റഷ്യ, നോര്‍വേ, കാനഡ തുടങ്ങിയ രാജ്യങ്ങളെ പരിഗണിക്കുകയാണ് ഇന്ത്യ. ഇതിനൊപ്പം അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ എല്‍പിജി സംഭരിച്ച് വെക്കുന്നതിനുള്ള കരുതല്‍ ശേഖരം (Strategic Reserves) വര്‍ധിപ്പിക്കാനും നടപടികള്‍ തുടങ്ങിയിട്ടുണ്ട്. റിസര്‍വ് നിലവിലെ 2 ദിവസത്തില്‍ നിന്ന് 10 ദിവസത്തേയ്ക്ക് ഉയര്‍ത്തും.മറ്റ് ഊര്‍ജ്ജ സ്രോതസുകളിലേക്കുള്ള മാറ്റംഎണ്ണയില്‍ എഥനോള്‍ തന്ത്രം പയറ്റുമ്പോള്‍, എല്‍പിജിക്ക് പകരം പിഎന്‍ജി (Piped Natural Gas – പൈപ്പ് വഴിയുള്ള പാചകവാതകം ), ഇലക്ട്രിക് കുക്കിംഗ് എന്നിവ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേന്ദ്രത്തിനുള്ളത്. റിലയന്‍സ് (Reliance), ഒഎന്‍ജിസി (ONGC), ഓയില്‍ ഇന്ത്യ (Oil India), ഗെയില്‍ (GAIL) എന്നീ കമ്പനികള്‍ വഴിയാണ് ഈ പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കുന്നത്.സാധാരണക്കാര്‍ക്ക് നേട്ടമാകുന്നത് എങ്ങനെ?ഇന്ത്യയുടെ പുതിയ എണ്ണ തന്ത്രങ്ങള്‍ക്ക് വളരെ പ്രധാന്യമുണ്ട്. പുതിയ തന്ത്രം സാധാരണക്കാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നു. വിദേശ യുദ്ധങ്ങളോ, മറ്റ് അന്താരാഷ്ട്ര പ്രശ്‌നങ്ങളോ കാരണം ഇറക്കുമതി തടസപ്പെട്ടാലും രാജ്യത്ത് പാചകവാതക ക്ഷാമം ഉണ്ടാകില്ലെന്നതാണ് ഏറ്റവും പ്രധാനം. ആഭ്യന്തര ഉല്‍പ്പാദനം ഇരട്ടിയാക്കുന്നതിനാല്‍ സിലിണ്ടറുകളുടെ ലഭ്യത കുറയുകയില്ല. ബുക്ക് ചെയ്താല്‍ നിലവിലുള്ളത് പോലെ തന്നെ സാധാരണ സമയത്തിനുള്ളില്‍ സിലിണ്ടറുകള്‍ വീട്ടിലെത്തും.രാജ്യത്തിനകത്ത് തന്നെ കൂടുതല്‍ ഉല്‍പ്പാദനം ശക്തമാകുന്നതോടെ, അന്താരാഷ്ട്ര വിപണിയിലെ പെട്ടെന്നുള്ള വില മാറ്റങ്ങള്‍ സാധാരണക്കാരെ നേരിട്ട് ബാധിക്കില്ല. പൈപ്പ് വഴിയുള്ള ഗ്യാസ് കൂടുതല്‍ സ്ഥലങ്ങളില്‍ എത്തുന്നതോടെ സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നതും, മാറ്റുന്നതുമായ ബുദ്ധിമുട്ടുകള്‍ ഒഴിവാകും.
Read News


