NEWS
തന്ത്രപ്രധാന വിവരങ്ങൾ പാക്ക് ഏജന്റിനു ചോർത്തി നൽകി; ഹണിട്രാപ്പിൽ കുടുങ്ങിയ നാവിക സേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ

അമരാവതി ∙ തന്ത്രപ്രധാനമായ നാവിക രഹസ്യങ്ങൾ പാക്കിസ്ഥാൻ ഏജന്റിനു ചോർത്തി നൽകിയ 31 വയസ്സുകാരനായ ഇന്ത്യൻ നാവിക സേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. സമൂഹമാധ്യമം വഴിയുള്ള ഹണിട്രാപ്പിൽ വീണാണ് ഇയാൾ രഹസ്യങ്ങൾ കൈമാറിയതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ബംഗാൾ സ്വദേശിയായ പ്രദീപ് മുഖർജിയാണ് ഒക്ടോബർ 3ന് പിടിയിലായത്.കോയമ്പത്തൂരിലെ നാവികസേനയുടെ ലീഡർഷിപ്പ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടായ ഐഎൻഎസ് അഗ്രണിയിൽ നിന്നാണ് ആന്ധ്രാപ്രദേശ് പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് വിഭാഗം ഇയാളെ അറസ്റ്റ് ചെയ്തത്. ഒരു മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് കോഴ്‌സിൽ പങ്കെടുക്കാനായി കഴിഞ്ഞ ഒരു ആഴ്‌ചയായി ഇയാൾ ഇവിടെയായിരുന്നു. 2014ൽ നാവികസേനയിൽ ചേർന്ന പ്രദീപ് മുഖർജി, വിശാഖപട്ടണത്തെ ഈസ്റ്റേൺ നേവൽ കമാൻഡിലാണ് ജോലി ചെയ്തിരുന്നത്.
Fashion ⏭️




