SPORTS
അച്ഛനെപ്പോലെ മകനും! റോക്കി ഫ്ലിന്റോഫിന് പ്രഫഷനൽ കരിയറിലെ ആദ്യ സെഞ്ചറി

ലണ്ടൻ ∙ മുൻ ഇംഗ്ലണ്ട് ഓൾറൗണ്ടർ ആൻഡ്രൂ ഫ്ലിന്റോഫിന്റെ മകൻ റോക്കി ഫ്ലിന്റോഫിന് സീനിയർ പ്രഫഷനൽ കരിയറിൽ ആദ്യ സെഞ്ചറി. വൺഡേ കപ്പ് ക്രിക്കറ്റിൽ ലങ്കാഷറിനുവണ്ടിയാണ് 76 പന്തിൽ 123 റൺസെടുത്ത് പതിനെട്ടുകാരൻ റോക്കി തിളങ്ങിയത്. 7 സിക്സറും 10 ഫോറും ഉൾപ്പെടുന്നതായിരുന്നു ഇന്നിങ്സ്. ഈ പ്രകടനത്തോടെ സോമർസെറ്റിനെതിരെ 174 റൺസ് വിജയം നേടാനും ലങ്കാഷറിനായി.
Auto ⏭️


