തിരുവനന്തപുരം ലുലു മാളിൽ സിലന്റ് ബൈ ഭീമ പ്രവർത്തനം തുടങ്ങി

തിരുവനന്തപുരം: ഭീമ ജ്വല്ലറിയുടെ നൂതനമായ യുവതലമുറ ബ്രാൻഡായ ‘സെലന്റ് ബൈ ഭീമ’ തലസ്ഥാനത്തെ ലുലു മാളിൽ പ്രവർത്തനം ആരംഭിച്ചു. ഭീമ ചെയർമാൻ ഡോ. ബി. ഗോവിന്ദൻ, മാനേജിംഗ് ഡയറക്ടർ സുഹാസ് എം.എസ്, ഡയറക്ടർമാരായ ജയ ഗോവിന്ദൻ, ഗായത്രി സുഹാസ്, കുമാരി നവ്യ സുഹാസ്, ആരതി ഗുരുരാജ് എന്നിവർ ചേർന്ന് ഔദ്യോഗികമായി ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രമുഖ ചലച്ചിത്ര താരവും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ ദിൽഷ പ്രസന്നൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
പുതിയ കാലഘട്ടത്തിന്റെ അഭിരുചികൾക്കനുസൃതമായി രൂപകൽപ്പന ചെയ്ത 18 കാരറ്റ് ഭാരക്കുറവുള്ള ഡിസൈനർ ആഭരണങ്ങളാണ് സെലന്റിന്റെ മുഖ്യ ആകർഷണം. യുവാക്കളെയും ജോലിക്ക് പോകുന്നവരെയും ഐടി പ്രൊഫഷണലുകളെയും പ്രത്യേകം പരിഗണിച്ചാണ് ഈ ആഭരണശേഖരം ഒരുക്കിയിരിക്കുന്നത്. നിത്യജീവിതത്തിലെ ഉപയോഗത്തിനും ഓഫീസ് ആവശ്യങ്ങൾക്കും അതുപോലെ തന്നെ ആഘോഷങ്ങൾക്ക് അണിയാവുന്ന സ്റ്റൈലിഷ് പാർട്ടി വെയറുകൾക്കും അനുയോജ്യമായ വിപുലമായ കളക്ഷനുകൾ ഇവിടെ ലഭ്യമാണ്.
102 വർഷം നീണ്ടുനിൽക്കുന്ന വിശ്വസ്തതയുടെയും പരിശുദ്ധിയുടെയും പാരമ്പര്യം കൈമുതലായുള്ള ഭീമ, ട്രെൻഡിയായ ഡിസൈനുകളിലൂടെ പുതിയൊരു ഷോപ്പിംഗ് അനുഭവമാണ് സെലന്റിലൂടെ യുവതലമുറയ്ക്ക് സമ്മാനിക്കുന്നത്. ദീപാവലി ഉത്സവത്തിന്റെയും ഉദ്ഘാടനത്തിന്റെയും ഭാഗമായി, 15,000 രൂപയ്ക്ക് മുകളിൽ നടത്തുന്ന ഓരോ പർച്ചേസിനും ഒരു സ്വർണ്ണ നാണയം സൗജന്യമായി നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഈ പ്രത്യേക ഓഫർ നവംബർ 8 വരെ മാത്രമായിരിക്കും ലഭ്യമാകുക.




