NEWS

സി.ശങ്കരനാരായണൻ സ്മാരക മാധ്യമ പുരസ്കാരം പ്രഖ്യാപിച്ചു

തിരുവനന്തപുരം: പ്രശസ്ത മാധ്യമപ്രവർത്തകൻ സി.ശങ്കരനാരായണന്റെ സ്മരണയ്ക്കായി സി.ശങ്കരനാരായണൻ സൗഹൃദവേദി ഏർപ്പെടുത്തിയ 2026-ലെ മാധ്യമ പുരസ്‌കാരത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു. മാധ്യമരംഗത്ത് മികച്ച സംഭാവനകൾ നൽകുന്നവർക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഈ അവാർഡ്.

2026-ൽ മലയാളം ദൃശ്യമാധ്യമങ്ങളിലും പത്രങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുള്ള മികച്ച രാഷ്ട്രീയ വാർത്തകളാണ് അവാർഡിനായി തിരഞ്ഞെടുക്കുന്നതെന്ന് സൗഹൃദവേദി ചെയർമാൻ പ്രദീപ് പനങ്ങാട് വ്യക്തമാക്കി.

അപേക്ഷകർ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളും ബയോഡാറ്റയും സഹിതം, സ്ഥാപന മേധാവിയുടെയോ എഡിറ്ററുടെയോ സാക്ഷ്യപത്രം ഉൾപ്പെടുത്തി വേണം അപേക്ഷിക്കാൻ. ഡിസംബർ 10-നകം അപേക്ഷകൾ ‘സി.ശങ്കരനാരായണൻ സൗഹൃദവേദി, വിദ്യാശ്രീ (3), സി.എം.എസ് നഗർ, ശാസ്തമംഗലം പി.ഒ, തിരുവനന്തപുരം’ എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് 9544053111 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Sports ⏭️

Read News ⏭️

Back to top button