NEWS

ഐ.എം.എ സംസ്ഥാന സമ്മേളനം ഇന്ന് തുടങ്ങുന്നു

വർക്കല: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐ.എം.എ) കേരളാ ഘടകം സംഘടിപ്പിക്കുന്ന 69-ാമത് സംസ്ഥാന സമ്മേളനമായ ‘ഇമാകോൺ’ന് വർക്കല ഗാർഡീനിയാ കൺവെൻഷൻ സെന്ററിൽ ഇന്ന് തിരശ്ശീല ഉയരും. രണ്ടുദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന് ഇന്ന് രാവിലെ 8.30-ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എം. എൻ. മേനോൻ പതാക ഉയർത്തുന്നതോടെ ഔദ്യോഗിക തുടക്കമാകും. തുടർന്ന് രാവിലെ 9 മണിക്ക് സംസ്ഥാന കൗൺസിൽ യോഗവും, ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ഐ.എം.എയുടെ വനിതാ വിഭാഗമായ ‘വിമ’യുടെ സംസ്ഥാന സമിതി യോഗവും ചേരും.

സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം നാളെ രാവിലെ 11-ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഡോ. ആർ.വി. അശോകൻ, ഡോ. മാർത്താണ്ഡ പിള്ള, ഡോ. ജെ. എ. ജയലാൽ, ഡോ. റോയ് ആർ. ചന്ദ്രൻ, ഡോ. ഷറഫുദീൻ, ഡോ. ഷാജി എസ്. തുടങ്ങിയ പ്രമുഖർ പ്രഭാഷണം നടത്തും. ഐ.എം.എയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി ഡോ. പി. ഗോപികുമാർ ഈ ചടങ്ങിൽ വെച്ച് ചുമതലയേൽക്കും. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ഡോ. ശ്യാം ഡി. ഗോപാൽ, സെക്രട്ടറി ഡോ. എം. രാമകൃഷ്ണ ബാബു, ഡോ. ഷാജി എസ്. എന്നിവർ പങ്കെടുത്തു.

Sports ⏭️

Read News ⏭️

Back to top button