NEWS

സിഖ് വംശഹത്യയും ഭീകരാക്രമണങ്ങളും: സോണിയാ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി

ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ ആത്മകഥാംശമുള്ള കുറിപ്പുകൾ ഗാന്ധി-നെഹ്‌റു കുടുംബത്തിന്റെ ചരിത്രപരമായ പാളിച്ചകളെ മൂടിവെക്കാനും കോൺഗ്രസ് പാർട്ടിയുടെ വീഴ്ചകളെ തള്ളിക്കളയാനുമുള്ള ആസൂത്രിത നീക്കമാണെന്ന് ബിജെപി ആരോപിച്ചു. ബാബറി മസ്ജിദ് തകർക്കപ്പെട്ട സംഭവത്തിൽ താൻ ദുഃഖിതയായിരുന്നുവെന്ന് വെളിപ്പെടുത്തുന്ന സോണിയ ഗാന്ധി, 1984-ൽ സ്വന്തം പാർട്ടിയുടെ ഭരണകാലത്ത് സിഖ് വംശഹത്യ അരങ്ങേറിയപ്പോഴും ഗുരുദ്വാരകൾക്കു നേരെ ആക്രമണങ്ങൾ ഉണ്ടായപ്പോഴും എന്തുകൊണ്ട് മൗനം പാലിച്ചുവെന്ന് ബിജെപി വക്താവ് സി.ആർ.കേശവൻ ചോദിച്ചു. അന്ന് ഒരു തുള്ളി കണ്ണീർ പോലും പൊഴിക്കാത്തവരാണ് ഇപ്പോൾ മുതലക്കണ്ണീർ ഒഴുക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.

മുംബൈ ഭീകരാക്രമണത്തിൽ നിരപരാധികളായ ഒട്ടേറെ പേർക്ക് ജീവൻ നഷ്ടപ്പെട്ടപ്പോൾ സോണിയ ഗാന്ധിക്ക് അതൊരു വലിയ വിഷയമായി തോന്നിയിരുന്നില്ലേയെന്നും കേശവൻ പരിഹസിച്ചു. ഭീകരതയ്‌ക്കെതിരെ ശക്തമായ തിരിച്ചടി നൽകാൻ പോലും അന്ന് അധികാരത്തിലിരുന്ന യുപിഎ സർക്കാർ തയാറായില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Fashion ⏭️

Back to top button