NEWS

യുവാക്കളുമായി തർക്കം: രാഷ്ട്രപതിയുടെ അംഗരക്ഷകന് വെടിയേറ്റു

മീററ്റ്: രാഷ്ട്രപതിയുടെ അംഗരക്ഷക സേനാംഗത്തിന് നേരെ വെടിവയ്പ്. മീററ്റിലെ ഗോപാൽപുർ ഖദാന ഗ്രാമത്തിലെ താമസക്കാരനായ സൗരഭ് തോമറിനാണ് (28) അക്രമിസംഘത്തിന്റെ വെടിയേറ്റത്. അയൽവാസികളുമായി ഉണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഗുരുതരമായി പരുക്കേറ്റെങ്കിലും സൗരഭ് അപകടനില തരണം ചെയ്തതായാണ് വിവരം.

തന്റെ ഇരട്ടസഹോദരൻ വിനീതുമായി വീടിന് പുറത്ത് നിൽക്കുന്നതിനിടെയായിരുന്നു സംഭവം. ധീരജ്, മോനു എന്നീ അയൽവാസികളുമായി ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയായിരുന്നു. മുൻവൈരാഗ്യമുണ്ടായിരുന്ന പ്രതികൾ നാടൻ തോക്കും വടികളുമായി എത്തി ഇരുവരെയും ആക്രമിക്കുകയായിരുന്നു. ഇതിനിടെ പ്രതികളിലൊരാൾ നിറയൊഴിച്ചെങ്കിലും വെടിയുണ്ട ഭിത്തിയിൽ തട്ടി തെറിച്ചാണ് സൗരഭിന്റെ തലയിൽ പതിച്ചത്. വടികൊണ്ടുള്ള മർദനത്തിൽ വിനീതിന്റെ തലയ്ക്കും സാരമായ പരുക്കേറ്റിട്ടുണ്ട്.

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. കുതിരപ്പട വിഭാഗത്തിൽ അംഗമായ സൗരഭ് 2021-ലാണ് രാഷ്ട്രപതിയുടെ അംഗരക്ഷകനായി സേവനത്തിൽ പ്രവേശിച്ചത്.

Fashion ⏭️

Back to top button