സംഗീത ബാർ ആൻഡ് റസ്റ്റോറന്റ് ടീസർ

കന്നഡ സിനിമാ ലോകത്തെ ശ്രദ്ധേയ താരം കോമൾ കുമാർ, മേഘ്ന രാജ് സർജ, അനുഷ റായ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബഹുഭാഷാ ചിത്രം ‘സംഗീത ബാർ ആൻഡ് റസ്റ്റോറന്റ്’ ടീസർ പുറത്തിറങ്ങി. ഹാസ്യം, ഫാന്റസി, ആത്മീയത എന്നീ ഘടകങ്ങളെ കോർത്തിണക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് സന്ദേശ് ഷെട്ടി അജ്രിയാണ്.
ചിത്രത്തിൽ സംവിധായകൻ സന്ദേശ് ഷെട്ടി അജ്രി തന്നെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രമോദ് ഷെട്ടി, പ്രകാശ് തുമ്മിനാട്, വജ്രധിർ ജെയിൻ, ഉത്സവ്, കാർത്തിക് റാവു, രഘു രമണകോപ, സിരിജ, വർദ്ധൻ, കരൺ, രാധിക റാവു, ദിവ്യശ്രീ, അക്ഷത, അരസു, മഹേഷ്, നാഗരാജ്, ചിത്രകല, ഉമേഷ് കിന്നൽ, മനീഷ് ഷെട്ടി, രാധാകൃഷ്ണ, മഹാബൽ ഭരതൻ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നു.
ജ്യോതി പ്രൊഡക്ഷൻസിന്റെ ബാനറിൽ വികാസ് എസ് ഷെട്ടിയാണ് ചിത്രം നിർമ്മിക്കുന്നത്. സജീഷ് രാജിന്റെ ഛായാഗ്രഹണത്തിന് പ്രാൻഷു ഝാ സംഗീതം നൽകുന്നു. അഷറഫ് ഗുരുക്കളാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി നിർവഹിക്കുന്നത്. കന്നഡയ്ക്ക് പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. പി.ആർ.ഒ: പി.ശിവപ്രസാദ്.




