CINEMA
സൽമാൻ ഖാൻ നായകനായ മാതൃഭൂമി ട്രെയിലർ പുറത്തിറങ്ങി

ഗാൽവൻ താഴ്വരയിലെ ഇന്ത്യാ-ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ സൽമാൻ ഖാൻ ചിത്രം ‘മേ വാർ: റെസ്റ്റ് ഇൻ പീസ്’ന്റെ ട്രെയിലർ പുറത്തിറങ്ങി. ധീരനായ സൈനികന്റെ റോളിൽ സൽമാൻ ഖാൻ ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. സാധാരണ വാണിജ്യ സിനിമകളിൽ നിന്ന് വ്യത്യസ്തമായി, യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി അപൂർവ ലാഖിയയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ചിത്രൻഗഡ സിംഗ്, മുകേഷ് റിഷി, അനുകർ ഭാട്ടിയ, അഭിലാഷ് ചൗധരി എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൽമാൻ ഖാൻ ഫിലിംസിന്റെ ബാനറിൽ താരം തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ജിയോ സ്റ്റുഡിയോസ് വിതരണത്തിനെടുത്തിരിക്കുന്ന ഈ ചിത്രം നവംബർ 20-ന് തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ, എങ്കിലും ഇതിന്റെ ഔദ്യോഗിക സ്ഥിതീകരണം ഇതുവരെ ലഭിച്ചിട്ടില്ല.




