നാലാം ദിവസം നാലു ലക്ഷം സബ്സ്ക്രിപ്ഷനുകളുമായി റോഷ്ന

സോഷ്യൽ മീഡിയയിൽ തരംഗമായി മാറി നടി റോഷ്ന ആൻറോയ്. താൻ പുതുതായി ആരംഭിച്ച പെയ്ഡ് സബ്സ്ക്രിപ്ഷൻ പ്ലാറ്റ്ഫോമിൽ നാലു ദിവസത്തിനുള്ളിൽ നാല് ലക്ഷം വരിക്കാരെയാണ് താരം സ്വന്തമാക്കിയത്. ഇതിന്റെ ഭാഗമായി ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെച്ച ബോൾഡ് ചിത്രങ്ങൾ വലിയ ശ്രദ്ധയാകർഷിച്ചിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് പെയ്ഡ് സബ്സ്ക്രിപ്ഷൻ സേവനം ഔദ്യോഗികമായി തുടങ്ങിയത്.
390 രൂപയാണ് ഒരു മാസത്തെ സബ്സ്ക്രിപ്ഷൻ നിരക്കായി റോഷ്ന നിശ്ചയിച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെച്ച ഗ്ലാമറസ് ചിത്രത്തിന് താഴെ, മുൻ ഭർത്താവും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസിനെ പരാമർശിച്ചുകൊണ്ട് ‘കിച്ചു രക്ഷപ്പെട്ടു’ എന്ന തരത്തിൽ വന്ന പരിഹാസ കമന്റിന് തക്കതായ മറുപടി നൽകി റോഷ്ന അന്ന് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
സബ്സ്ക്രിപ്ഷൻ സേവനം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ആരാധകർ താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തിയിരുന്നു. ഇതിന് ‘തുടങ്ങി’ എന്ന ഒറ്റ വാക്കിലൂടെയായിരുന്നു റോഷ്ന മറുപടി നൽകിയത്.
പുതിയ പ്ലാറ്റ്ഫോമിൽ റോഷ്ന പങ്കുവെക്കുന്ന കണ്ടന്റുകൾ അതീവ നിലവാരമുള്ളതാണെന്നും, മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. നിരവധി ആരാധകർ താരത്തിന് പിന്തുണയുമായി എത്തുന്നു.
ഒമർ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാർ ലൗ’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ റോഷ്ന പിന്നീട് ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’, ‘സുൽ’, ‘ധമാക്ക’ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. കഴിഞ്ഞ വർഷമാണ് കിച്ചു ടെല്ലസുമായുള്ള ദാമ്പത്യ ബന്ധം വേർപിരിയുന്ന കാര്യം റോഷ്ന പരസ്യമായി പ്രഖ്യാപിച്ചത്.




