NEWS

പിഎസ്എൽവി നോസിൽ ഘടനയിൽ മാറ്റം; പുത്തൻ സാങ്കേതികവിദ്യയോടെ കുതിപ്പിന് ഒരുങ്ങി ഐഎസ്ആർഒ

ചെന്നൈ∙ തുടർച്ചയായ പരാജയങ്ങൾ കാരണം ഐഎസ്ആർഒയ്ക്ക് വലിയ വെല്ലുവിളിയായി മാറിയ പിഎസ്എൽവി റോക്കറ്റുകളിലെ സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ നടത്തിയ നിർണായക പരീക്ഷണം ലക്ഷ്യം കണ്ടു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ സജ്ജീകരിച്ചിട്ടുള്ള സ്റ്റാറ്റിക് ടെസ്റ്റ് ഫെസിലിറ്റിയിലാണ് ഈ വിജയകരമായ പരീക്ഷണം പൂർത്തിയാക്കിയത്.

നേരത്തെ, പിഎസ്എൽവി-സി61, സി62 എന്നീ ദൗത്യങ്ങൾ മൂന്നാം ഘട്ടത്തിൽ നേരിട്ട സാങ്കേതിക തകരാറുകളെത്തുടർന്ന് പരാജയപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഐഎസ്ആർഒ തുടർദൗത്യങ്ങളെല്ലാം താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു.

Fashion ⏭️

Back to top button