NEWS

ബെംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി താമസസ്ഥലത്ത് മരിച്ചനിലയിൽ

ബെംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മാവേലിക്കര മുള്ളികുളങ്ങര പൂമംഗലം വീട്ടിൽ മനോജ്കുമാറിന്റെ മകൻ എം. ആദർശ് (21) ആണ് മരണപ്പെട്ടത്. സോലദേവനഹള്ളിയിലെ ആചാര്യ കോളജിൽ നഴ്സിങ് പഠനം നടത്തിവരികയായിരുന്ന ആദർശ് അവസാന വർഷ വിദ്യാർഥിയാണ്. വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ശ്രീജയാണ് ആദർശിന്റെ മാതാവ്. അമൃത (ബെംഗളൂരുവിൽ ബിസിഎ വിദ്യാർഥിനി) സഹോദരിയുമാണ്.

Fashion ⏭️

Back to top button