NEWS

കൈക്കൂലി കേസിൽ മുൻ സിഐ അറസ്റ്റിൽ: 8 വർഷം മുൻപ് 25 പവൻ ചോദിച്ചതും ഭീഷണിപ്പെടുത്തിയതും വിവാദമായപ്പോൾ

കോട്ടയം ∙ ഗൂഗിൾ പേ മുഖേന കൈക്കൂലി കൈപ്പറ്റിയെന്ന കുറ്റത്തിന് പിടിയിലായ വൈക്കം മുൻ സിഐ പി.എ. ഷമീർഖാന്റെ ഔദ്യോഗിക ജീവിതം വിവാദങ്ങൾ കൊണ്ട് നിറഞ്ഞതാണ്. ചങ്ങനാശേരിയിൽ എസ്ഐയായി ജോലി നോക്കിയിരുന്ന കാലയളവിലാണ് ഇദ്ദേഹത്തിനെതിരെ ആദ്യമായി ഗൗരവകരമായ ആരോപണം ഉയർന്നത്. 2018-ൽ നടന്ന സ്വർണം മോഷണം പോയ കേസ് അന്വേഷിക്കുന്നതിനിടെ പരാതിക്കാരനോട് 25 പവൻ സ്വർണം കൈക്കൂലിയായി ആവശ്യപ്പെട്ടുവെന്നാണ് ആരോപണം.

ഈ കാലയളവിൽ സിപിഎം നേതാവിന്റെ സ്വർണാഭരണ ശാലയിൽ നിന്നും സ്വർണം കാണാതായ സംഭവത്തിൽ സുനിൽ കുമാർ എന്ന സ്വർണപ്പണിക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ചു ക്രൂരമായി മർദിക്കുകയും നിർബന്ധപൂർവം കുറ്റം സമ്മതിപ്പിക്കുകയുമായിരുന്നുവെന്ന് സുനിൽ ആരോപിച്ചിരുന്നു. സ്റ്റേഷനിൽ നിന്ന് മടങ്ങിയെത്തിയ ശേഷം, “പോലീസ് മർദ്ദനം കാരണം ഞാൻ തീർന്നു, ഇനി സ്റ്റേഷനിലേക്ക് പോയാൽ അവർ എന്നെ കൊന്നുകളയും, അതുകൊണ്ട് ഞങ്ങൾ ആത്മഹത്യ ചെയ്യുകയാണ്” എന്ന് സുനിൽ തന്റെ സഹോദരനോട് ഫോണിലൂടെ സങ്കടം പങ്കുവെച്ചിരുന്നു. സഹോദരൻ ഉടൻ തന്നെ സുനിലിന്റെ വീട്ടിലെത്തിയെങ്കിലും ദമ്പതികളെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. ആശുപത്രിയിലേക്കുള്ള യാത്രമധ്യേ ഇരുവരും മരണത്തിന് കീഴടങ്ങി. സംഭവത്തെ തുടർന്ന് ഷമീർഖാനെ സൈബർ സെല്ലിലേക്ക് സ്ഥലം മാറ്റുകയാണുണ്ടായത്. പ്രതിയായ പോലീസ് ഉദ്യോഗസ്ഥനും ഭാര്യയും ജീവനൊടുക്കിയതോടെ ആ കേസിന്റെ തുടർനടപടികൾ നിലച്ചെങ്കിലും വകുപ്പുതല അന്വേഷണം നടന്നു.

തുടർന്ന് നെടുങ്കണ്ടം സ്റ്റേഷനിൽ എസ്എച്ച്ഒയായി ചുമതലയേറ്റപ്പോഴും ഷമീർഖാൻ വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞുനിന്നില്ല. 2025 ഡിസംബർ 31-ന് പുതുവത്സരാഘോഷത്തിനിടെ നെടുങ്കണ്ടം വെച്ച് ഓട്ടോറിക്ഷാ ഡ്രൈവറെ മർദിച്ച് പല്ല് തെറിപ്പിച്ചതാണ് ഒരു കേസ്. പിന്നാലെ തമിഴ്നാട്ടിൽ നിന്ന് വന്ന ലോറി തടഞ്ഞുനിർത്തി ഡ്രൈവറെ ആക്രമിച്ചെന്ന പരാതിയിലും ഇദ്ദേഹം പ്രതിയായി. ഈ സംഭവങ്ങളെ തുടർന്നാണ് വീണ്ടും അദ്ദേഹത്തെ സ്ഥലം മാറ്റിയത്.

Fashion ⏭️

Back to top button