ഡ്രൈവർ ഉറങ്ങി; കെഎസ്ആർടിസി ബസിടിച്ച് 15കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം ധനുവച്ചപുരത്ത് കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ച് പത്താംക്ലാസ് വിദ്യാർത്ഥിനി ദാരുണമായി മരിച്ചു. അന്നപൂർണേന്ദു എന്ന പതിനഞ്ചുകാരിയാണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്. പിതാവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെയായിരുന്നു ദൗർഭാഗ്യകരമായ സംഭവം ഉണ്ടായത്. എതിർദിശയിൽ അതിവേഗതയിലെത്തിയ ബസ് ഇവർ സഞ്ചരിച്ച വാഹനത്തിൽ ഇടിക്കുകയായിരുന്നു.
ബസ് ഓടിച്ചിരുന്ന ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. കൂട്ടിയിടിയെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. എന്നാൽ, കൂടെയുണ്ടായിരുന്ന പിതാവ് അശോകൻ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ധനുവച്ചപുരത്ത് നിന്നും അമരവിള ഭാഗത്തേക്ക് മകളോടൊപ്പം പോവുകയായിരുന്നു അശോകൻ. അപകടം നടന്നയുടനെ ഡ്രൈവർ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നു.
RELATED TOPICS: KSRTC BUS, KSRTC BUS ACCIDENT, KERALA ROAD ACCIDENT, 15YEAR OLD GIRL DEATH




