NEWS
വെള്ളാപ്പള്ളിക്ക് മറുപടിയുമായി പി. ജയരാജൻ: തുഷാറിന്റെ പാർട്ടി ഉയർത്തുന്നത് സനാതന ധർമമോ ശ്രീനാരായണ ധർമമോ

ഷാർജ∙ ഖാദി വസ്ത്രങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് രാജ്യത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമാണെന്നും, ഇക്കാര്യത്തിൽ രാഷ്ട്രീയ ഭിന്നതകൾക്ക് സ്ഥാനമില്ലെന്നും സിപിഎം നേതാവ് പി. ജയരാജൻ അഭിപ്രായപ്പെട്ടു. താൻ ഹിന്ദുവാണെന്ന് വെള്ളാപ്പള്ളി നടേശൻ അവകാശപ്പെടുമ്പോൾ, ഈഴവർ ഹിന്ദുക്കളല്ലെന്ന് പ്രഖ്യാപിച്ച സി. കേശവന്റെ നിലപാടും ഇപ്പോഴത്തെ പ്രസ്താവനകളും തമ്മിലുള്ള വലിയ അന്തരത്തെക്കുറിച്ചാണ് താൻ ചൂണ്ടിക്കാട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള പാർട്ടി ഉയർത്തിപ്പിടിക്കുന്ന ‘ധർമം’ യഥാർത്ഥത്തിൽ സനാതന ധർമമാണോ അതോ ശ്രീനാരായണ ധർമമാണോയെന്ന് വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കണമെന്നും ഷാർജയിൽ നടന്ന പരിപാടിയിൽ പി. ജയരാജൻ ആവശ്യപ്പെട്ടു.




