NEWS

റോഡരികിലേക്ക് ഒതുക്കിയ സ്‌കൂട്ടറിൽ ടിപ്പർ ലോറിയിടിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴയിൽ സ്‌കൂട്ടറിന് പിന്നിൽ ടിപ്പർ ലോറിയിടിച്ച് വീട്ടമ്മ ദാരുണമായി മരിച്ചു. ചെന്നിത്തല സൗത്ത് തഴത്തേതിൽ ബാബുവിന്റെ ഭാര്യ ആനി ബാബു (56) ആണ് അപകടത്തിൽ മരണപ്പെട്ടത്. ഇന്ന് രാവിലെ പത്ത് മണിയോടെ മാവേലിക്കര ഗവൺമെന്റ് ആശുപത്രിക്ക് സമീപത്തുവെച്ചായിരുന്നു സംഭവം.

പിന്നിൽ നിന്ന് അമിതവേഗതയിൽ പാഞ്ഞുവന്ന ടിപ്പർ ലോറി ശ്രദ്ധയിൽപ്പെട്ട ആനി, സ്‌കൂട്ടർ റോഡിന്റെ വശത്തേക്ക് ഒതുക്കി നിർത്താൻ പരമാവധി ശ്രമിച്ചിരുന്നു. എന്നാൽ നിയന്ത്രണം വിട്ട ലോറി സ്‌കൂട്ടറിലേക്ക് അതിശക്തമായി ഇടിച്ചുകയറുകയായിരുന്നു. അടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ആനിയുടെ തലയിലൂടെ ലോറിയുടെ പിൻചക്രം കയറിയിറങ്ങിയതോടെ അവർ സംഭവസ്ഥലത്തുതന്നെ മരണത്തിന് കീഴടങ്ങി.

RELATED TOPICS: ടിപ്പർ ലോറി അപകടം, സ്‌കൂട്ടർ അപകടം, റോഡപകടത്തിൽ വീട്ടമ്മ മരിച്ചു, കേരള റോഡപകടം, ടിപ്പർ ലോറി കൂട്ടിയിടി

Sports ⏭️

Read News ⏭️

Back to top button