NEWS

ഈ 7 എയർലൈനുകളിലെ ചെക്ക്-ഇൻ നടപടികളിൽ പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ

ഫ്രാങ്ക്ഫർട്ട് / ബർലിൻ∙ പ്രമുഖ ജർമൻ വിമാന സേവനദാതാക്കളായ ലുഫ്താൻസ തങ്ങളുടെ ഓൺലൈൻ ചെക്ക്-ഇൻ രീതിയിൽ നിർണായകമായ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നു. ഇനിമുതൽ വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ യാത്രയ്ക്ക് മുൻപുള്ള ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കുന്നവർക്ക് ‘ട്രാവൽ ഐഡി’ (Travel ID) എന്ന പേരുള്ള പ്രത്യേക ഉപഭോക്തൃ അക്കൗണ്ട് അനിവാര്യമായിരിക്കും. കേവലം ബുക്കിങ് വിവരങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് ചെക്ക്-ഇൻ പൂർത്തിയാക്കാനുള്ള പഴയ സംവിധാനത്തിന് ഇതിലൂടെ മാറ്റം വരുന്നു. ഓരോ യാത്രക്കാരനും നേരത്തെ തന്നെ ഈ അക്കൗണ്ട് റജിസ്റ്റർ ചെയ്യണമെന്ന് വിമാനക്കമ്പനി കർശനമായി നിർദേശിക്കുന്നു.

വിമാനത്താവളങ്ങളിലെ തിരക്കും നീണ്ട ക്യൂവും ഒഴിവാക്കി, യാത്രക്കാർക്ക് തങ്ങളുടെ സ്മാർട്ട് ഫോണുകൾ ഉപയോഗിച്ച് ലളിതമായി ചെക്ക്-ഇൻ നടത്താനും ബോർഡിങ് പാസ് കൈക്കലാക്കാനും സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ലുഫ്താൻസ ഗ്രൂപ്പിന്റെ കീഴിലുള്ള എല്ലാ വിമാനക്കമ്പനികളിലും ഘട്ടംഘട്ടമായാകും പുതിയ ഈ മാറ്റങ്ങൾ നിലവിൽ വരിക.

∙ എങ്ങനെ ട്രാവൽ ഐഡി ലഭിക്കും?

പേര്, ജനന തീയതി, ഇമെയിൽ വിലാസം എന്നിവ നൽകി ഒരു പാസ്‌വേഡ് നിശ്ചയിക്കുകയാണ് ഇതിനായി ആദ്യം ചെയ്യേണ്ടത്. തുടർന്ന് ലഭിക്കുന്ന ഇമെയിൽ ലിങ്ക് വഴി സ്ഥിരീകരണം നടത്തിയാൽ നിമിഷങ്ങൾക്കുള്ളിൽ ട്രാവൽ ഐഡി സ്വന്തമാക്കാം. ഇതിനായി ലുഫ്താൻസയുടെ ‘മൈൽസ് ആൻഡ് മോർ’ പദ്ധതിയിൽ അംഗമാകേണ്ട ആവശ്യമില്ല; ട്രാവൽ ഐഡി റജിസ്ട്രേഷൻ മാത്രം പൂർത്തിയാക്കിയാൽ മതിയാകും.

Fashion ⏭️

Back to top button