NEWS

ക്ഷേമപെൻഷൻ അക്കൗണ്ടുകൾ സീറോ ബാലൻസ് ആക്കാം

തിരുവനന്തപുരം: ക്ഷേമപെൻഷൻ ലഭിക്കുന്ന അക്കൗണ്ടുകൾ സീറോ ബാലൻസ് അക്കൗണ്ടാക്കി മാറ്റാൻ അനുവാദമുണ്ടെന്ന് സർക്കാർ അറിയിച്ചതായി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ശ്രീനാഥൻ അറിയിച്ചു. ക്ഷേമപെൻഷൻ വിതരണം പൂർണമായും ബാങ്ക് അക്കൗണ്ടുവഴിയാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ മിനിമം ബാലൻസില്ലെങ്കിൽ പിഴ ഈടാക്കുന്നത് തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടി ശ്രീനാഥൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യമുള്ളത്. സീറോ ബാലൻസ് അക്കൗണ്ടാക്കുന്നതിന് അതത് ബാങ്കുകളിൽ വ്യക്തിഗത അപേക്ഷ നൽകണം.

Read News ⏭️

Back to top button