NEWS
കോളേജുകളിലെ അടിസ്ഥാന സൗകര്യം 2000കോടി കടമെടുക്കും

തിരുവനന്തപുരം: സർക്കാർ കോളേജുകളിലെ അടിസ്ഥാന സൗകര്യങ്ങൾക്കായി 2000കോടി രൂപ ലോകബാങ്കിൽ നിന്ന് വായ്പയെടുക്കും. ഇതിനായുള്ള പദ്ധതി ഉന്നത വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി. ഉന്നത, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ 300ലേറെ കോളേജുകളിൽ 200ഇടത്ത് സൗകര്യങ്ങളൊരുക്കും.പദ്ധതിയോട് ലോകബാങ്ക് അനുകൂലമായാണ് പ്രതികരിച്ചത്. നേരത്തേ കിഫ്ബിയിൽ നിന്ന് 750കോടിയുടെ സഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. കിഫ്ബിയുടെ നിലനിൽപ്പ് തന്നെ അനിശ്ചിതത്തിലായതോടെയാണ് ലോകബാങ്ക് വായ്പയ്ക്ക് ശ്രമിച്ചത്.


