NEWS

താമരശ്ശേരിയില്‍ വീട്ടുവരാന്തയിലേക്ക് കുതിച്ചെത്തി കാട്ടുപന്നി: ആക്രമണത്തിൽ ഗൃഹനാഥനു പരുക്ക്


കോഴിക്കോട് ∙ താമരശ്ശേരിയില്‍ വീട്ടുവരാന്തയിലേക്ക് കുതിച്ചെത്തിയ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥനു പരുക്ക്. ബുധനാഴ്ച രാവിലെ 6 മണിയോടെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. വീട്ടുവരാന്തയില്‍ പത്രം വായിച്ചിരുന്ന  കട്ടിപ്പാറ വെട്ടിയൊഴിഞ്ഞ തോട്ടത്തിൽ എം.കെ.അബ്ദുല്‍ ഖാദറിന് (59) ആണ് ഇതിൽ പരുക്കേറ്റത്. അപ്രതീക്ഷിതമായി വീട്ടുവരാന്തയിൽ കുതിച്ചെത്തിയ കാട്ടുപന്നി അബ്ദുള്‍ ഖാദറിന്റെ കാലില്‍ കുത്തുകയായിരുന്നു.


Fashion ⏭️

Back to top button