NEWS

കാന്തൻപാറ വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി


കൽപറ്റ ∙ മേപ്പാടി റിപ്പൺ കാന്തൻപാറ വെള്ളച്ചാട്ടത്തിൽ വൈകിട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചീരാൽ വെള്ളച്ചാൽ സ്വദേശി വെട്ടുകല്ലിൽ അമൽ വിഷ്ണു (32) ആണ് മരിച്ചത്. വിവരമറിഞ്ഞയുടൻ കൽപറ്റയിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി തിരച്ചിൽ നടത്തുകയായിരുന്നു.പ്രദേശത്ത് ശക്തമായ ഒഴുക്കുള്ളതിനാൽ അതീവ ജാഗ്രതയോടെ ആയിരുന്നു തിരച്ചിൽ. രാത്രി ഏഴരയോടെ ആണ് കൽപറ്റ ഫയർഫോഴ്സും തുർക്കി ജീവൻ രക്ഷ അംഗങ്ങളും ചേർന്ന് മൃതദേഹം കണ്ടെത്തിയത്. കോത്തഗിരിയിലെ ജുവലറിയിൽ റീജനൽ മാനേജറാണ് അമൽ വിഷ്ണു. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.


Fashion ⏭️

Back to top button