NEWS

‘എസ്ഐആറിനെ രാഷ്ട്രീയവൽക്കരിക്കുന്നു, ഇന്ത്യൻ ജനാധിപത്യം ഭീഷണിയിലാണെന്ന് വരുത്താൻ ശ്രമം’


ന്യൂഡൽഹി∙ തിരഞ്ഞെടുപ്പ് ഫലങ്ങളിലെ തിരിച്ചടികളെ തുടർന്ന് പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയെ (എസ്ഐആർ) രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് ബിജെപി. ഇന്ത്യയുടെ ജനാധിപത്യം ഭീഷണിയിലാണെന്ന് വരുത്തിത്തീർക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്ന് ബിജെപി വക്താവ് രവിശങ്കർ പ്രസാദ് ആരോപിച്ചു.സുപ്രീം കോടതി എസ്ഐആറുമായി ബന്ധപ്പെട്ട ഹർജികൾ പലതവണ കേട്ടതാണെന്നും എസ്‌ഐആർ പ്രക്രിയ തുടരുമെന്നാണ് വ്യക്തമാക്കിയതെന്നും രവിശങ്കർ പറഞ്ഞു. ബംഗാളിൽ എസ്ഐആർ നടപടികൾക്കിടെ ഉദ്യോഗസ്ഥർക്കുണ്ടായ മോശം അനുഭവങ്ങളും അദ്ദേഹം വിവരിച്ചു. തൃണമൂൽ പ്രതിഷേധത്തിനിടെ വനിതാ ജുഡീഷ്യൽ ഓഫിസർ കണ്ണീരോടെ മടങ്ങേണ്ടി വന്ന സംഭവമുണ്ടായെന്നു ജയശങ്കർ പ്രസാദ് പറഞ്ഞു.


Fashion ⏭️

Back to top button