NEWS

‘ചാൾസ് ശോഭരാജാണ് ഹീറോ’; ആഡംബര ഹോട്ടലിൽ താമസം, പണം നൽകാതെ പറ്റിച്ചത് 300 ഹോട്ടലുകളെ; അന്ന് തിരുവനന്തപുരത്തും


ന്യൂഡൽഹി∙ ആഡംബര ഹോട്ടലിൽ താമസിക്കും, ദിവസങ്ങൾക്ക് ശേഷം പണം നൽകാതെ അവിടെ നിന്ന് മുങ്ങും… റായ്പൂരിലെ ഹയാത്ത് ഹോട്ടലിൽ നിന്ന് പണം നൽകാതെ മുങ്ങിയ ഒരു പ്രതിയെ കുറിച്ചാണ് പൊലീസിന് പരാതി ലഭിച്ചത്. പരാതി ലഭിച്ച ഉടനെ പൊലീസ് അന്വേഷണം തുടങ്ങി. 72 മണിക്കൂറിനുള്ളിൽ ഒഡീഷയിലെ ഭുവനേശ്വറിൽ‍ നിന്ന് പ്രതിയെ പിടികൂടുകയും ചെയ്തു. എന്നാൽ ‘സാധാരണയൊരു’ കള്ളനെ അന്വേഷിച്ച് പോയ പൊലീസിന്റെ പിടിയിലായത് ‘ഒരു അസാധാരണ’ കള്ളനായിരുന്നു. അയാൾ പറ്റിച്ചത് ഒരു ഹോട്ടലിനെയല്ല, ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള 300ലേറെ ആഡംബര ഹോട്ടലുകളെയായിരുന്നു. തമിഴ്നാട് സ്വദേശി ബിങ്സൺ ജോർജ് (69) ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. വ്യാജ പേരുകളും വിലാസവും ഉപയോഗിച്ച് ഹോട്ടലിൽ താമസിച്ച് ബിൽ നൽകാതെ മുങ്ങുക. ഇതായിരുന്നു രീതി. റായ്പൂർ പൊലീസിന് ലഭിച്ച പരാതി പ്രകാരം ഹയാത്ത് ഹോട്ടലിൽ രണ്ടുദിവസം താമസിച്ച പ്രതി 63,755 രൂപയുടെ ബിൽ അടയ്ക്കാതെയാണ് മുങ്ങിയത്. കൂടാതെ 1.48 ലക്ഷം രൂപ വിലമതിക്കുന്ന ലാപ്ടോപ്പും മോഷ്ടിച്ചിരുന്നു. ഹോട്ടൽ 1996ലാണ് ഇയാളെ ആദ്യമായി അറസ്റ്റ് ചെയ്തത്. തുടർന്ന് കേരളം, തമിഴ്നാട്, ഗോവ, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലെ ജയിലുകളിൽ ഏകദേശം 15 വർഷത്തോളം തടവിൽ കഴിഞ്ഞതായും വിവരമുണ്ട്. കള്ളനും സീരിയൽ കില്ലറുമായ ചാൾസ് ശോഭരാജിന്റെ രീതികളിൽ നിന്ന് താൻ പ്രചോദനമുൾക്കൊണ്ടിട്ടുണ്ടെന്ന് ഇയാൾ‌ പൊലീസിനോട് പറഞ്ഞിരുന്നു. റായ്പൂർ പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.  


Source link

Back to top button