NEWS

ബംഗളൂരു – എറണാകുളം വന്ദേഭാരത് കോച്ചുകൾ ഇരട്ടിയാക്കി

കൊച്ചി: കഴിഞ്ഞ നവംബറിൽ സർവീസ് ആരംഭിച്ച ബംഗളൂരു-എറണാകുളം (26651), എറണാകുളം-ബംഗളൂരു (26652) വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിനിന്റെ കോച്ചുകളുടെ എണ്ണം ഇരട്ടിയായി ഉയർ‌ത്തി. നാളെ പുലർച്ചെ 5.10ന് ബംഗളൂരുവിൽ നിന്ന് 16 കോച്ചുകളോടെ വന്ദേഭാരത് എറണാകുളത്തേക്ക് പുറപ്പെടും. നിലവിൽ 8 കോച്ചുകളുള്ള വന്ദേഭാരതാണ് സർവീസ് നടത്തുന്നത്.

തുടക്കംമുതൽ ജനപ്രീതി ആർജിച്ച ബംഗളൂരു വന്ദേഭാരതിന്റെ കോച്ചുകൾ കൂട്ടാൻ റെയിൽവേ നടപടി സ്വീകരിച്ചിരുന്നു. ഓണക്കാലത്ത് മുഴുവൻ സീറ്റുകളും ആഴ്ചകൾക്കുമുമ്പേ ബുക്കിംഗ് ആയതോടെയാണ് നാളെമുതൽ 16 റേക്ക് അനുവദിച്ചത്. ബംഗളൂരു റെയിൽവേ ഡിവിഷന് കീഴിലാണ് ബംഗളൂരു-എറണാകുളം-ബംഗളൂരു വന്ദേഭാരത് സർവീസ് നടത്തുന്നത്.

* പുതിയ കോച്ച് ഘടന

മൊത്തം കോച്ചുകൾ: 16

എയർ കണ്ടീഷൻഡ് ചെയർകാർ കോച്ചുകൾ 14

എക്സിക്യുട്ടീവ് ചെയർകാർ കോച്ചുകൾ 2

Read News ⏭️

Back to top button