കോൺഗ്രസിന് മൃദു ഹിന്ദുത്വം: പിണറായി

തിരുവനന്തപുരം: എ.ഐ.സി.സി ആസ്ഥാനെത്തയും കോൺഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെയും സ്വാതന്ത്ര്യദിന ചടങ്ങുകളിൽ വന്ദേമാതരം പൂർണമായി ആലപിച്ച നടപടി കോൺഗ്രസ്സിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നു കാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
കേരളത്തിൽ വനം വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിലും സമാന സംഭവമുണ്ടായത് അതീവ ഗൗരവതരമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.സർക്കാർ ചടങ്ങുകളിൽ വന്ദേമാതരം പാടുന്നത് നിർബന്ധമല്ലെന്ന് മുഹമ്മദ് സയീദ് നൂറി കേസിൽ 2026 മാർച്ചിൽ സുപ്രീം കോടതി വ്യക്തമാക്കി. കേന്ദ്രത്തിന്റെ പുതിയ ഭേദഗതി നിയമപ്രകാരവും ഇത് പാടാതിരിക്കുന്നത് ശിക്ഷാർഹമായ കുറ്റമല്ല. നിയമപരമായ യാതൊരു ബാധ്യതയുമില്ലാതിരുന്നിട്ടും ആർഎസ്എസ് തിട്ടൂരങ്ങൾക്ക് കീഴ്പ്പെട്ട് ഗാനം മുഴുവനായും ആലപിക്കുന്നത് രാജ്യത്തെ മതനിരപേക്ഷ സമൂഹത്തോടുള്ള കടുത്ത വഞ്ചനയാണെന്ന് പിണറായി പറഞ്ഞു.


