NEWS

ഓടയിൽ നിന്ന് സ്വർണക്കട്ടികൾ! മണ്ണുമാന്തിയ 18-കാരന് കിട്ടിയത് 9 ദശലക്ഷം യൂറോയുടെ സ്വർണ്ണം


ബ്രസ്സൽസ് ∙ അഴുക്കുചാലിൽ നിന്നു സ്വർണ്ണനിധി കണ്ടെത്തി 18കാരൻ. ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസ്സൽസിൽ നിന്നു 30 കിലോമീറ്റർ അകലെയാണ് നിധി കണ്ടെത്തിയത്. മലിനജലം ഒഴുകിപ്പോകുന്നതിനായി കുഴിയെടുക്കുന്നതിനിടെയാണു കോബ് എന്ന വിദ്യാർഥിക്കു 9 മില്യൻ യൂറോ (ഏകദേശം 85.90 കോടി രൂപ) വില വരുന്ന സ്വർണ്ണനിധി ലഭിച്ചതെന്നു ബെൽജിയൻ ന്യൂസ് നെറ്റ്‍വർ‌ക്കിനെ ഉദ്ധരിച്ച് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.ആദ്യം ഒരു യൂറോയുടെ നാണയമാണു ലഭിച്ചതെന്നും പിന്നാലെ കുഴിച്ചുനോക്കിയപ്പോൾ സ്വർണക്കട്ടിയും സ്വർണത്തിന്റെ കഷ്ണങ്ങളും നമ്പറിട്ട ബുള്ളിയൻ ബാറുകളും ലഭിച്ചതായി കോബും സംഘവും പറഞ്ഞു. ഇഷ്ടിക കൊണ്ടു നിർമിച്ച അറയ്ക്കുള്ളിൽ ബാഗിലായിരുന്നു നിധി. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ബ്രൂവറി ഉടമയായ തിയോഫിലസ് വാൻ ആഷെയ്ക്കായി നിർമിച്ച ഒരു വില്ലയ്ക്ക് അടിയിലാണ് നിധിശേഖരം കണ്ടെടുത്തത്. ആരോ മനഃപൂർവം ഒളിപ്പിച്ചു വച്ചപോലെയാണ് നിധിശേഖരം കണ്ടതെന്നും സംഘം പറഞ്ഞു.


Fashion ⏭️

Back to top button