ശബരിമല സ്വർണക്കൊള്ള; ഒന്നാം പ്രതി ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തിൽ മാലയിട്ട് സ്വീകരണം

ഉണ്ണികൃഷ്‌ണൻ പോറ്റി
ബംഗളൂരു: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് ബംഗളൂരുവിലെ ക്ഷേത്രത്തിൽ സ്വീകരണം. ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തിൽ പോറ്റി എത്തിയപ്പോഴാണ് സ്വീകരണം നൽകിയത്. മുമ്പ് ഈ ക്ഷേത്രത്തിലെ പൂജാരി ആയിരുന്നു ഉണ്ണികൃഷ്‌ണൻ പോറ്റി.
മാലയിട്ടാണ് ഉണ്ണികൃഷ്‌ണൻ പോറ്റിയെ സ്വീകരിച്ചത്. ജാമ്യ വ്യവസ്ഥയിൽ ഇളവ് കിട്ടിയതോടെയാണ് പോറ്റി ക്ഷേത്രത്തിലെത്തിയത്. പൂജാകർമ്മങ്ങളിൽ പങ്കെടുക്കാനാണ് 20 ദിവസത്തെ ഇളവ് അനുവദിച്ചത്. അതേസമയം, സ്വീകരണം നൽകിയതിൽ ക്ഷേത്രത്തിന് ബന്ധമില്ലെന്നാണ് ഭാരവാഹികൾ പ്രതികരിച്ചത്. സംഭവത്തിൽ പ്രതികരിക്കാനില്ലെന്നാണ് ഉണ്ണികൃഷ്‌ണൻ പോറ്റിയും വ്യക്തമാക്കിയത്.
ജാമ്യ വ്യവസ്ഥയിൽ ഇളവ് നേടാൻ ഉണ്ണികൃഷ്‌ണൻ പോറ്റിയെ സഹായിച്ച രമേഷ് റാവുവിന്റെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. ശബരിമലയിൽ നിന്ന് ദ്വാരപാലക ശിൽപ്പത്തിന്റെ പാളികളും വാതിൽപ്പാളിയും ഏറ്റുവാങ്ങിയത് രമേഷ് റാവുവിന്റെ നേതൃത്വത്തിൽ ആയിരുന്നു. രമേഷിന്റെ വീട്ടിൽ പൂജ നടത്താൻ എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ കാണിച്ചാണ് ഉണ്ണികൃഷ്‌ണന പോറ്റി ജാമ്യത്തിൽ ഇളവ് തേടിയത്.
English Summary
Unnikrishnan Potty, the prime accused in the Sabarimala gold theft case, was welcomed at the Srirampura Ayyappa Temple in Bengaluru. Potty, a former priest there, visited after receiving a 20-day relaxation in his bail conditions to participate in religious rituals. Temple authorities said they were not involved in the reception.
RELATED TOPICS: UNNIKRISHNAN POTTY, SABARIMALA GOLD THEFT CASE, BENGALURU AYYAPPA TEMPLE, UNNIKRISHNAN POTTY TEMPLE RECEPTION, SABARIMALA GOLD CASE
Read News ⏭️


